മുംബൈ: ഇന്ത്യൻ ദേശീയ ടീമിൽ ഇടംപിടിച്ച മഹാരാഷ്ട്ര ബാറ്റർ ഋതുരാജ് ഗെയ്ക്വാദിനെ പുകഴ്ത്തി സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ. ടീമി നായി അദ്ഭുതങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ള താരമാണു ഗെയ്ക്വാദെന്ന് ചേതൻ ശർമ പറഞ്ഞു.
മികച്ച പ്രകടനത്തിന് അദ്ദേഹത്തിനു ലഭിച്ച പ്രതിഫലമാണ് ഇന്ത്യൻ ടീമിലെ സ്ഥാനം. ടീം ഘടനയിൽ അദ്ദേഹത്തെ എങ്ങനെ ഉൾപ്പെടുത്താം, എന്ത് ഉത്തരവാ ദിത്തമാകും നൽകുക തുടങ്ങിയ കാര്യങ്ങൾ ടീം മാനേജ്മെന്റാണ് തീരുമാനിക്കുകയെന്നും ശർമ കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് ഗെയ്ക്വാദ് ഇടംപിടിച്ചത്. ഇന്ത്യൻ പ്രിമിയർ ലീഗിലും വിജയ് ഹസാരെ ട്രോഫിയിലും മിന്നും പ്രകടനമാണു ഗെയ്ക്വാദ് കാഴ്ചവച്ചത്.