കാലിഫോർണിയയിലെ എമറാൾഡ് നദിയിലെ വെള്ളച്ചാട്ടവും ഒഴുക്കും വശ്യമനോഹാരിതമായ സൗന്ദര്യമാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ഈ നദിയിൽ ഹൈക്കിംഗിനായി നിരവധിയാളുകൾ എത്തുന്നുണ്ടെങ്കിലും ഇവിടെ ഒളിഞ്ഞിരിക്കുന്ന അപകടം പലരും മനസിലാക്കുന്നില്ല എന്നുള്ളതാണ് സത്യം. ഇത്തരത്തിൽ അപകടകരമായ രീതിയിൽ ഹൈക്കിംഗിനായി എത്തി നദിയിൽ കുടുങ്ങിപ്പോയ ഒരാളെ രക്ഷിക്കുന്ന രംഗങ്ങൾ വൈറലാകുന്നു. ഒരു പാറയിൽ കയറിയാണ് ഇയാൾ രക്ഷപെട്ടത്. എന്നാൽ പാറയ്ക്കു ചുറ്റും വെള്ളമായിരുന്നതിനാൽ എങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥയിൽ കുടുങ്ങിപ്പോകുകയായിരുന്നു.
പിന്നീട് അപായസന്ദേശം ലഭിച്ച് എത്തിയ കാലിഫോർണിയ ഹൈവേ പട്രോൾ ഹെലികോപ്ടറിന്റെ സഹായത്താൽ അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കുന്ന ദൃശ്യങ്ങൾ പോലീസ് ഉദ്യേഗസ്ഥരാണ് പകർത്തിയത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലായി മാറുകയായിരുന്നു. അപകടകരമായ രീതിയിൽ സാഹസങ്ങൾ കാണിക്കാൻ പോകുന്നവർക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ് ഈ വീഡിയോ.