ഈ ലോകത്ത് നമ്മള്‍ കാണുന്ന കാര്യങ്ങളെല്ലാം അതുപോലെ തന്നെയാണെന്ന് പറയാന്‍ സാധിക്കുമോ? ചിലപ്പോള്‍ നമ്മുടെ കണ്ണില്‍ കാണുന്നതുപോലെ ആയിരിക്കില്ല ചില കാഴ്ചകളുടെ യഥാര്‍ഥ രൂപം. അത്തരം കാര്യങ്ങളെ ഒപ്റ്റിക്കല്‍ മിഥ്യാധാരണ എന്നുപറയും.
ഇപ്പോള്‍ അത്തരമൊരു വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. കണ്ടുനിൽക്കുമ്പോൾ കണ്ണിന് ആശയക്കുഴപ്പം തോന്നുന്നത് പോലെ ഒഴുകുന്ന ഒരു നദിയുടെ വീഡിയോ ആണ്. ഈ നദിയുടെ പ്രത്യേകത എന്തെന്നാല്‍ മനുഷ്യന്‍റെ ചലനം നദിയുടെ ചലനത്തെയും ആശ്രയിച്ചിരിക്കുന്നു എന്നതാണ്.
മനുഷ്യന്‍ നടക്കാന്‍ തുടങ്ങുമ്പോള്‍ നദിയുടെ ചലനം നില്‍ക്കും. ഇനി നടക്കുന്നത് നിര്‍ത്തിയാലോ നദി ഒഴുകാന്‍ തുടങ്ങുന്നതായും തോന്നും.
വീഡിയോയില്‍ നദി ഒഴുകുന്നതും വ്യക്തമാണ്. ഒരു സ്ത്രീയാണ് വീഡിയോ പകര്‍ത്തുന്നത്. അവര്‍ ക്യാമറയുമായി നടക്കാന്‍ തുടങ്ങുമ്പോള്‍ നദി ഒഴുകുന്നത് നിര്‍ത്തിയതായി തോന്നുന്നു. എന്നാല്‍ അവര്‍ നിശ്ചലമാകുമ്പോള്‍ നദി ഒഴുകാന്‍ തുടങ്ങുകയും ചെയ്യുന്നു.
ഈ പ്രതിഭാസത്തെ പാരലാക്‌സ് ഇഫക്ട് എന്നാണ് വിളിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായതോടെ പല തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. ആപേക്ഷിക വേഗത കാരണമാണ് ഇങ്ങനെ തോന്നുന്നതെന്ന് ഒരു വിഭാഗത്തിന്‍റെ വാദം.
മറ്റ് ചിലര്‍ വീഡിയോ വ്യാജമാണെന്നും അഭിപ്രായപ്പെട്ടു. അതേസമയം, വീഡിയോയില്‍ കാണുന്ന ഈ പ്രതിഭാസത്തില്‍ നിരവധിപേര്‍ അത്ഭുതം പ്രകടിപ്പിച്ചു. മറ്റുള്ളവര്‍ ഇതിന് പിന്നിലെ ശാസ്ത്രീയ വിശദീകരണം തേടുകയും ചെയ്തു.
https://www.instagram.com/reel/Cs3q6juulSM/?utm_source=ig_web_copy_link