അമേരിക്കയിലെ മെയ്നിലെ വെസ്റ്റ്ബ്രൂക്കിൽ കൂടിയൊഴുകുന്ന പ്രിസംപ്സ്കറ്റ് നദിയിലെ അത്ഭുത പ്രതിഭാസം കണ്ട് അന്പരന്ന് ലോകം. നദിയുടെ മധ്യഭാഗത്തായി രൂപം കൊണ്ട ഭീമൻ ഐസ് കട്ടകൾ വൃത്താകൃതിയിൽ കറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
അമേരിക്കയിൽ ഇതിനു മുൻപും നദിയിൽ വൃത്താകൃതിയിൽ ഐസ് കട്ടകൾ രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ അതിനെല്ലാം 20 മുതൽ 30 അടി മാത്രമാണ് വലിപ്പമുണ്ടായിരുന്നത്. എന്നാൽ പ്രിസംപ്സ്കറ്റ് നദിയിലെ ഈ പ്രതിഭാസത്തിന് ഏകദേശം 100 അടിയിലേറെ വലിപ്പമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ പ്രതിഭാസത്തിനു പിന്നിലെ രഹസ്യം ഇതുവരെയും കണ്ടെത്തുവാനായിട്ടില്ല. നദിയിലെ വെള്ളത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിന്റെ കാരണമെന്നാണ് സംഭവത്തെ കുറിച്ച് കുറച്ചു വിദഗ്ദർ നൽകുന്ന വിശദീകരണം.