ലഹരിമരുന്ന് ഇടപാട് കേസില്‍ ജയില്‍ മോചിതയായതിന് ശേഷം മാധ്യമങ്ങളില്‍ നിന്ന് അകന്ന് ജീവിക്കുകയാണ് റിയ ചക്രവര്‍ത്തി.
ഇപ്പോഴിതാ പാപ്പരാസികളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട നടി കൈകൂപ്പി അപേക്ഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടും മയക്കുമരുന്ന് കേസിലും കഴിഞ്ഞ സെപ്റ്റംബറിലാണ് റിയയെ പോലീസ് അറസ്റ്റ് ചെയ്തതും പിന്നീടു ജാമ്യം ലഭിക്കുന്നതും.
ജാമ്യത്തിലിറങ്ങിയ താരം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ നടന്നുനീങ്ങുന്നതും വിഡിയോയില്‍ കാണാം. ദയവു ചെയ്ത് തന്നെ പിന്തുടരുതെന്നും നടി അപേക്ഷിക്കുന്നുണ്ട്.
നടനും റിയയുടെ കാമുകനുമായ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് ബോളിവുഡിനെ പിടിച്ചുലച്ച ലഹരിമരുന്ന് വിവാദം ചര്‍ച്ചയാകുന്നത്.
ലഹരി മരുന്ന് ഉപയോഗിച്ചതിനും ഇടപാട് നടത്തിയതിനും റിയയെയും സഹോദരനെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ ബോളിവുഡിലെയും കന്നഡ സിനിമ ഇന്‍ഡസ്ട്രിയിലെയും മറ്റ് പല പ്രമുഖരുടെയും പേരുകള്‍ പുറത്തുവന്നതും വാര്‍ത്തയായി.
രാഗിണി, സഞ്ജയ് ഗല്‍റാണി തുടങ്ങിയ നടിമാരും ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായിരുന്നു. 2020 ഒക്ടോബറിലാണ് റിയ ജാമ്യം കിട്ടി പുറത്തിറങ്ങുന്നത്.
ഉപാധികളോടെയാണ് ഹൈക്കോടതി റിയയ്ക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെക്കാനും പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജാമ്യം ലഭിച്ചതിനു ശേഷം മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞു നിന്ന താരം ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍പ്പെട്ടത്. എന്നാല്‍ മറുപടിയൊന്നും പറയാതെ തന്നെ പിന്തുടരുതെന്നും പറഞ്ഞു നടന്നുനീങ്ങിയത്.