സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന ചിത്രത്തിലൂടെ മലയാളികൾക്കു സുപരിചിതയായ ബോളിവുഡ് നടി റിയ സെൻ വിവാഹിതയായി. അനന്തഭദ്രത്തിൽ കലാഭവൻ മണിയുടെ സഹോദരിയായ ഭദ്ര എന്ന കഥാപാത്രമായി എത്തിയ റിയ സെൻ കഴിഞ്ഞ ദിവസം രഹസ്യമായി വിവാഹം ചെയ്തത് ബോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ചു എന്നാണു വാർത്ത. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു റിയ സെന്നിന്റെ വിവാഹം.
കുറച്ചു നാളായി റിയ സെന്നിന്റെ വിവാഹത്തെക്കു റിച്ച് സംസാരമുണ്ടായിരുന്നെങ്കിലും ഇത്രപെട്ടെന്ന് അത് സംഭവിക്കും എന്ന് ആരാധകർ കരുതിയിരുന്നില്ല. പൂനയിൽ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹമായിരുന്നു അത്. ഏറെ നാളായി പറഞ്ഞുകൊണ്ടിരിക്കുന്ന വിവാഹം എന്തുകൊണ്ട് ഇത്ര പെട്ടെന്ന് രഹസ്യമായി നടത്തി എന്ന സംശയത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് പപ്പരാസികൾ റിയ സെൻ ഗർഭിണിയായിരുന്നുവെന്ന കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ശിവം തിവാരി എന്ന ചെറുപ്പക്കാരനുമായി നീണ്ട നാളായി പ്രണയത്തിലായിരുന്നു റിയ സെൻ. വീട്ടുകാരുടെ സമ്മതം കിട്ടുന്നതിന് മുന്പേ നടി ഗർഭിണിയായത്രെ. അതോടെ വിവാഹം പെട്ടെന്ന് നടത്തുകയായിരുന്നു.
നേരത്തെ ശ്രീശാന്തിനൊപ്പവും അഷ്മിത് പട്ടേലിനൊപ്പവും റിയ സെന്നിന്റെ പേര് ഗോസിപ്പു കോളങ്ങളിൽ വന്നിരുന്നു. എന്നാൽ അപ്പോൾ തന്നെ ആ പ്രണയ ഗോസിപ്പ് നിഷേധിച്ച് നടി രംഗത്തെത്തുകയും ചെയ്തിരുന്നു.