
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു.
മലപ്പുറം പറന്പിൽ പീടികക്കടുത്തു പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്ദുൽ റസാഖ്, ഭാര്യ ഫാസില, മകൾ ഫാത്തിമ റസാൻ എന്നിവരാണു മരിച്ചത്.
മദീന-ജിദ്ദ ഹൈവേയിൽ അംനയിലായിരുന്നു അപകടം. മദീന സന്ദർശിച്ച് ജിദ്ദയിലേക്കു മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. മൂത്ത കുട്ടി പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു.