റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്തർദേശീയ വിമാനത്താവളം വഴി യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ റിക്കാർഡ് വർധന. ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയുള്ള കഴിഞ്ഞ ത്രൈമാസ കാലയളവിൽ യാത്രചെയ്തത് 73 ലക്ഷം പേർ.
കോവിഡ് വ്യാപനത്തിന് തൊട്ടുമുമ്പ് 2019 ലെ ഇതേ കാലയളവിൽ ഇത് 71 ലക്ഷം യാത്രക്കാരായിരുന്നു. 2019 രണ്ടാം പാദത്തിൽ 78,000 യാത്രക്കാരിൽനിന്ന് ഈവർഷം രണ്ടാം പാദത്തിൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 80,000ലധികമായി വർധിച്ചു.
വിമാനസർവീസുകളുടെ എണ്ണത്തിലും ആറ് ശതമാനം വർധന രേഖപ്പെടുത്തി. 2019 ലെ രണ്ടാം പാദത്തിൽ 48,000 സർവീസുകളാണ് രേഖപ്പെടുത്തിയതെങ്കിൽ കഴിഞ്ഞ ത്രൈമാസത്തിൽ ഇത് 51,000 ആയി ഉയർന്നു. പ്രതിദിന വിമാനങ്ങളുടെ ശരാശരി എണ്ണം 531 ൽനിന്ന് 562 ആയി.