സൗദിയുടെ തലസ്ഥാനമായ റിയാദില്‍ ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പിനു തീപിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. ഇതിലൊരാള്‍ ഇന്ത്യക്കാരനാണെന്നാണ് റിപ്പോര്‍ട്ട്. റിയാദില്‍ അല്‍ബദ്ര് സ്ട്രീറ്റിലുള്ള ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിവില്‍ ഡിഫെന്‍സ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. വിവരം അറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സും റെഡ് ക്രസന്‍െ വിഭാഗവും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.