കരുനാഗപ്പള്ളി (കൊല്ലം): റിയാദിൽ കരുനാഗപ്പള്ളി സ്വദേശി ഉറുമ്പിന്റെ കടിയേറ്റ് മരിച്ചു. കരുനാഗപ്പള്ളി പുതിയകാവ് ഷൈഖ് മസ്ജിദിന് സമീപം മുഹമ്മദ് കുഞ്ഞ് -ഫാത്തിമാബീവി ദമ്പതികളുടെ മകന് എം. നിസാമുദീന്‍ (46) ആണ് മരിച്ചത്.
റമദാന് 27-ാം രാവില്‍ നിസ്കരിച്ചുകൊണ്ട് നില്ക്കുമ്പോള് ഒരിനം കറുത്ത ഉറുമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
20 വര്‍ഷത്തിലധികമായി റിയാദിലുള്ള ഇദ്ദേഹം ബംഗ്ലഫില്‍ മിഠായിക്കട നടത്തുകയാണ്. കുടുംബസമേതം ബംഗ്ലഫിലാണ് താമസം. ഭാര്യ: റസീന.മക്കള്‍: മുഹമ്മദ് അമീന് (പത്താം ക്ലാസ്), ആദില്‍ അദ്നാന് (നാലാം ക്ലാസ്) ഇരുവരും ഇന്ത്യന്‍ എംബസി സ്കൂള്‍ വിദ്യാര്‍ഥികള്‍. കബറടക്കം പിന്നീട്.