മകനെ ഉപേക്ഷിച്ച് ഹിന്ദി സീരിയൽ താരം ശ്വേത തിവാരി റിയാലിറ്റി ഷോയിൽ പങ്കെടുക്കാനായി സൗത്ത് ആഫ്രിക്കയിലേക്ക് പോയെന്ന ആരോപണവുമായി മുൻ ഭർത്താവ് അഭിനവ് കോഹ്ലി.
സോഷ്യൽമീഡിയയിൽ പുറത്തു വിട്ട വീഡിയോയിലാണ് അഭിനവ് കോഹ്ലി ആരോപണവുമായി രംഗത്ത് എത്തിയത്.
മകൻ ഇപ്പോൾ എവിടെയാണെന്ന് തനിക്കറിയില്ലെന്നും കുട്ടിയെ കണ്ടെത്താൻ തന്നെ സഹായിക്കണമെന്നുമാണ് വീഡിയോയിൽ അഭിനവ് കോഹ്ലി പറയുന്നത്.
റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിനായാണ് ശ്വേത തിവാരി വെള്ളിയാഴ്ചയാണ് സൗത്ത് ആഫ്രിക്കയിലേക്ക് പോയത്.
സൗത്ത് ആഫ്രിക്കയിലേക്ക് മകനെ കൊണ്ടു പോകാൻ താൻ സമ്മതം നൽകിയിട്ടില്ലെന്നും അതിനാൽ കുട്ടിയെ മുംബൈയിൽ തനിച്ചാക്കി ശ്വേത പോയെന്നുമാണ് വീഡിയോയിൽ പറയുന്നത്.
പ്ലീസ് ഹെൽപ് മീ എന്ന തലക്കെട്ടോടെയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അവസാനമായി മകനോട് വീഡിയോ കോളിലൂടെ സംസാരിക്കുമ്പോൾ ആരോഗ്യവാനായിരുന്നില്ലെന്നും ഇതൊന്നും പരിഗണിക്കാതെയാണ് മകനെ തനിച്ചാക്കി ശ്വേത പോയതെന്നുമാണ് അഭിനവ് കോഹ്ലിയുടെ ആരോപണം.
2013 ലാണ് ശ്വേത തിവാരിയും അഭിവന് കോഹ്ലിയും വിവാഹിതരായത്. ഗാർഹിക പീഡനം ആരോപിച്ചാണ് ശ്വേത അഭിനവിൽ നിന്നും വിവാഹമോചനം നേടുന്നത്.