കേരളത്തില്‍ സ്വയം പൊട്ടിത്തെറിക്കാന്‍ ആഗ്രഹിച്ചിരുന്നു! ലക്ഷ്യമിട്ടത് കൊടുങ്ങല്ലൂരിലെ ഒരു പള്ളി; റിയാസ് അബുബക്കറിന്റെ വെളിപ്പെടുത്തല്‍; ജാഗ്രതയോടെ പോലീസ്

തൃ​ശൂ​ർ: ശ്രീ​ല​ങ്ക​യി​ൽ സ്ഫോ​ട​നം ന​ട​ത്തി​യ തീ​വ്ര​വാ​ദി​ക​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യ പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി റി​യാ​സ് അ​ബൂ​ബ​ക്ക​ർ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ൽ ഞെ​ട്ടി​ത്ത​രി​ച്ച് കൊ​ടു​ങ്ങ​ല്ലൂ​രു​കാ​ർ. ചി​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് റി​യാ​സ് അ​ബൂ​ബ​ക്ക​ർ കേ​ര​ള​ത്തി​ൽ സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ഒ​രു പ​ള്ളി​യി​ൽ സ്ഫോ​ട​നം ന​ട​ത്താ​ൻ റി​യാ​സ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഈ ​പ​ള്ളി കൊ​ടു​ങ്ങ​ല്ലൂ​ർ ചേ​ര​മാ​ൻ ജു​മാ മ​സ്ജി​ദ് ആ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ മു​സ്ലിം ദേ​വാ​ല​യ​മാ​യ ചേ​ര​മാ​ൻ ജു​മാ മ​സ്ജി​ദ് രാ​ജ്യ​ത്തി​ന്‍റെ മ​ത​സൗ​ഹാ​ർ​ദ്ദ ചി​ന്ത​യു​ടെ ആ​ദ്യ​ത്തെ അ​ട​യാ​ള​മാ​ണ്. ഇ​സ്ലാ​മി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി അ​റ​ബി​ക്ക​ട​ൽ ക​ട​ന്നെ​ത്തി​യ പ്ര​വാ​ച​ക ശി​ഷ്യ​ൻ മാ​ലി​ക് ദി​നാ​റി​നെ​യും സം​ഘ​ത്തെ​യും സ്വീ​ക​രി​ച്ച് ആ​രാ​ധ​നാ​ല​യം സ്ഥാ​പി​ക്കാ​ൻ ഇ​ടം ന​ൽ​കി​യ​ത് അ​ന്ന​ത്തെ രാ​ജാ​വാ​യി​രു​ന്ന ചേ​ര​മാ​ൻ പെ​രു​മാ​ളാ​ണ്.

കേ​ര​ളീ​യ വ​സ്തു​ശി​ൽ​പ​ക​ലാ രീ​തി​യി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള പ​ള്ളി​യി​ൽ വൈ​ദ്യു​തി വി​ള​ക്കെ​ത്തും മു​ന്പേ വെ​ളി​ച്ച​ത്തി​നാ​യി ഒ​രു വി​ള​ക്ക് സ്ഥാ​പി​ച്ചി​രു​ന്നു. പ​തി​റ്റാ​ണ്ടു​ക​ളാ​യി ഉ​പ​യോ​ഗി​ക്കാ​ത്ത വി​ള​ക്ക് പ​ള്ളി​യു​ടെ പൗ​രാ​ണി​ക​ത​യും ച​രി​ത്ര പ്രാ​ധാ​ന്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്നും കാ​ത്തു​സൂ​ക്ഷി​ച്ചു പോ​രു​ന്നു​ണ്ട്. ഈ ​വി​ള​ക്കി​നെ ചൊ​ല്ലി​യാ​ണ് ചേ​ര​മാ​ൻ പ​ള്ളി ഭീ​ക​ര​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

ശ്രീ​ല​ങ്ക​ൻ സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​ൾ​പ്പെ​ടെ തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. ഹോം​സ്റ്റേ​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ശ്രീ​ല​ങ്ക​ൻ സ്ഫോ​ട​നം ന​ട​ത്തി​യ ഐ.​എ​സ് തീ​വ്ര​വാ​ദി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി റി​യാ​സ് അ​ബൂ​ബ​ക്ക​ർ ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് നീ​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്.

കൊ​ടു​ങ്ങ​ല്ലൂ​ർ ചേ​ര​മാ​ൻ ജു​മാ​മ​സ്ജി​ദ​ട​ക്കം പ്ര​മു​ഖ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ഉ​ള്ള​തി​നാ​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. മീ​ൻ​പി​ടിത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് നൂ​റ് ക​ണ​ക്കി​ന് മ​റു​നാ​ട​ൻ മ​ൽ​സ്യ​തൊ​ഴി​ലാ​ളി​ക​ൾ ത​മാ​സി​ക്കു​ന്ന​തി​നാ​ൽ ഈ ​മേ​ഖ​ല​യി​ലും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തി​ന് പു​റ​മേ തീ​ര​ദേ​ശ​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​ക​ട​ത്തും വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ക്സൈ​സും പ്ര​ത്യ​ക നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

പ​ള്ളി​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് ചേ​ര​മാ​ൻ മ​ഹ​ല്ല് ക​മ്മി​റ്റി

തൃ​ശൂ​ർ: ചേ​ര​മാ​ൻ പ​ള്ളി​യി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ഹ​ല്ല് ക​മ്മ​ിറ്റി. വി​ശ്വാ​സ​വും ബ​ഹു​സ്വ​ര സ​മൂ​ഹ​വു​മാ​ണ് ത​ങ്ങ​ളു​ടെ പി​ൻ​ബ​ല​മെ​ന്ന് മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​എ മു​ഹ​മ്മ​ദ് സ​ഈ​ദ് പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ വി​ശ്വാ​സ​വും ഇ​ത​ര സ​മു​ദാ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന സ​മൂ​ഹ​വും പ​ള്ളി​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ള്ളി​യു​ടെ സു​ര​ക്ഷ​യ്ക്കാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts