പെണ്‍കുട്ടിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. മാഹി സ്വദേശി മുഹമ്മദ് റിയാസിനെയാണ് അ കസ്റ്റഡിയിലെടുത്തത്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.സൗദി അറേബ്യയില്‍ നിന്ന് ചെന്നൈയില്‍ എത്തിയപ്പോഴാണ് റിയാസിനെ കസ്റ്റഡിയില്‍ എടുത്തത്.
ഗുജറാത്തില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് മതം മാറ്റി വിവാഹം ചെയ്ത് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന കേസിലാണ് മാഹി സ്വദേശി മുഹമ്മദ് റിയാസിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കട ബന്ധം സംശയിക്കുന്നതിനാല്‍ കേസന്വേഷണം ഏറ്റെടുത്തിരുന്നു.
2014 ല്‍ ഗുജറാത്തില്‍ നിന്നും പഠനത്തിനായി ബംഗലുരുവിലെത്തിയ പെണ്‍കുട്ടിയുമായി മുഹമ്മദ് റിയാസ് അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ റിയാസ് ഇതുവെച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിച്ചു. ദിവസങ്ങള്‍ക്കകം സന്ദര്‍ശന വിസയില്‍ ഇരുവരും സൗദിഅറേബ്യയിലേക്ക് പോയി. വിവാഹം ചെയ്തതായി വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് വിദേശത്തേക്ക് പോയത്.