റിയാസ് ഖാൻ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മൂന്നാം നിയമം. ഫുൾടീം സിനിമാസിനുവേണ്ട ി ഫിലിപ്സ് സാന്റി ഐസക്കും, വിജീഷ് വാസുദേവും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം, നവാഗതനായ വിജീഷ് വാസുദേവ് രചനയും സംവിധാനവും നിർവഹിക്കുന്നു. പാലക്കാടും പരിസരങ്ങളിലുമായി ചിത്രികരണം പൂർത്തിയായ ഈ ചിത്രം ഉടൻ തിയറ്ററുകളിലെത്തും.
പോലീസ് സർക്കിൾ ഇൻസ്പെക്ടർ സി. ഐ. നീലകണ്ഠൻ എന്ന കഥാപാത്രമായാണ് റിയാസ്ഖാൻ അഭിനയിക്കുന്നത്. സത്യസന്ധനും, അനീതികളെ എതിർക്കുന്നവനുമായിരുന്നു സി.ഐ. നീലകണ്ഠൻ. രാഷ്ട്രീയ ഇടപെടലുകളൊന്നും ഇദ്ദേഹത്തിന് മുന്പിൽ വിലപ്പോവില്ല. അനീതിക്കുമുന്പിൽ, കണ്ണുമടച്ച് ഇദ്ദേഹം നടപടിയെടുക്കും. തികച്ചും, സത്യസന്ധനായ ഒരു കഥാപാത്രത്തെ ആദ്യമാണ് അവതരിപ്പിക്കുന്നത്. അതിന്റെ തൃപ്തി ഒന്ന് വേറെയാണ്’ റിയാസ്ഖാൻ പറയുന്നു.
കാമറ – അരുണ്‍ ശിവൻ, നിഖിൽ വിജയൻ, ഗാനങ്ങൾ – സന്തോഷ് കോടനാട്, സംഗീതം – ഷിബു ജോസഫ്, ആലാപനം – ജ്യോത്സ്ന, ബിൻഹറോസ്, എഡിറ്റർ – ആർ. ശ്രീജിത്ത്, കല – ഷിജിൽ എം., മേക്കപ്പ് – പുനലൂർ രവി, പ്രൊഡക്ഷൻ കണ്ട്രോളർ – വിനീഷ്, മാനേജർ – അരുണ്‍ തോമസ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ജോബി ആന്റണി, കോറിയോഗ്രാഫർ – അജിത് കുമാർ, അസോസിയേറ്റ് ഡയറക്ടർ – ബാബു തയ്യിൽ, അസിസ്റ്റന്റ് ഡയറക്ടർ – അമൽ, ബ്രിജിത്ത്, സ്റ്റിൽ – ജിജു ജെറോം, പി.ആർ.ഒ. – അയ്മനം – സാജൻ.
റിയാസ്ഖാൻ, സെലിൻ സൂരജ്, സാന്റിഫിലിപ്സ്, സനൂപ് സോമൻ, ദേവസൂര്യ, സനൂജ സോമൻ, രജനി മുരളി, കവിരാജ്, കൃഷ്ണൻ, വരുണ്‍ കുമാർ, മോനിൽ ഗോപിനാഥ്, സുജാത, എം. ജെ. മാത്യു മല്ലപ്പള്ളി, ജിനു ആലുങ്കൽ എന്നിവർ അഭിനയിക്കുന്നു.
-അയ്മനം സാജൻ