ആറാട്ടിൽ ലാൽ സാർ എന്റെ കാലിൽ പിടിക്കുന്ന രംഗമുണ്ട്. മറ്റൊരു സൂപ്പർസ്റ്റാറും അത് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. ലാൽ സാർ എന്റെ കാലിൽ പിടിച്ചിട്ട് ചോദിച്ചത് മോനെ, മുണ്ട് കറക്ട് മടക്കി കുത്തിയിട്ടുണ്ടോ എന്നാണ്.
ഒരിക്കൽ സിസിഎൽ നടക്കവെ ഞാനും പൃഥ്വിരാജും ഷാജി കൈലാസിന്റെ പടത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. സിസിഎല്ലിന് വന്നുകൂടെ എന്ന് ഞാൻ പൃഥ്വിരാജിനോടു ചോദിച്ചു.
ഇല്ല റിയാസ്, എന്റെ മൈൻഡ് അങ്ങനെയാണ്. ചേട്ടന് ഇതൊക്കെ വളരെ ഇഷ്ടമാണ്. ഞാൻ ആ സമയത്ത് ഒരു സ്ക്രിപ്റ്റ് എഴുതാം, അല്ലെങ്കിൽ പടം ചെയ്യാം എന്നാണ് ചിന്തിക്കുന്നത്.
സിസിഎല്ലിന്റെ ഭാഗമല്ലാതെ നിൽക്കണം എന്ന് കരുതിയല്ല. എന്റെ മൈൻഡ് സെറ്റ് അങ്ങനെയാണെന്ന മറുപടിയാണ് പൃഥി നൽകിയത്.
അദ്ദേഹം പറഞ്ഞ രീതിയിൽ എല്ലാമുണ്ട്. ആ ആത്മാർഥത കൊണ്ടാണ് പൃഥിരാജ് കരിയറിൽ ഇത്രയും വലിയ ഉയരത്തിലെത്തിയത്. -റിയാസ് ഖാൻ