തമിഴകത്തെ മലയാളിത്തിളക്കം; ‘ആ​ർകെ ​വെ​ള്ളി​മേ​ഘം’ ജൂ​ലൈ 12ന്

പൂ​ർ​ണമാ​യും മ​ല​യാ​ളി ടെ​ക്നീ​ഷ്യ​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ആ​ർ​കെ വെ​ള്ളി​മേ​ഘം എ​ന്ന ത​മി​ഴ് ചി​ത്രം ജൂ​ലൈ 12ന് ​കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തും.​ സൈ​നു ചാ​വ​ക്കാ​ട​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ച​ന്ദ്ര​സു​ധ ഫി​ലിം​സി​നു​വേ​ണ്ടി പി.​ജി.​ രാ​മ​ച​ന്ദ്ര​ൻ നി​ർ​മി​ക്കു​ന്നു.

സി​നി​മ​യ്ക്കു​ള്ളി​ലെ സി​നി​മാ​ക്ക​ഥ അ​വ​ത​രി​പ്പി​ക്കു​ന്ന വെ​ള്ളി​മേ​ഘം വ്യ​ത്യ​സ്ത​മാ​യൊ​രു സൈ​ക്കോ​ത്രി​ല്ല​ർ ചി​ത്ര​മാ​ണ്. ത​മി​ഴി​ൽ പു​തി​യൊ​രു അ​നു​ഭ​വ​മാ​യി​രി​ക്കും ഈ ​ചി​ത്ര​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ത​മി​ഴി​ലെ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്ന സു​ബ്ര​ഹ്മ​ണ്യ​പു​രം എ​ന്ന ചി​ത്ര​ത്തി​ലെ നാ​യ​ക​ന്മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്ന വി​ചി​ത്തി​ര​ൻ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

വി​ജ​യ് ഗൗ​രീ​ഷ്, സ​ന​ഫ​ർ​ഗാ​ന എ​ന്നി​വ​ർ നാ​യി​കാ​നാ​യ​ക​ന്മാ​രാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ, ആ​ക്ഷ​ൻ ക്യൂ​ൻ സു​മി സെ​ൻ ശ​ക്ത​മാ​യ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രെ കോ​രി​ത്ത​രി​പ്പി​ക്കാ​ൻ എ​ത്തു​ന്നു.

രൂ​പേ​ഷ് വ​ര​ൻ ബാ​ബു, സു​നി​ൽ അ​ര​വി​ന്ദ്, ആ​തി​ര മു​ര​ളി ,ലി​മി​യ, സ്നേ​ഹ​ച​ന്ദ്ര​ൻ,ശ്രു​തി കു​ഞ്ഞു​മോ​ൻ, ചാ​ർ​മി​ള എ​ന്നി​വ​രാണ് മറ്റ് അഭിനേതാക്കൾ. ക​ഥ -യ​ധു​കൃ​ഷ്ണ​ൻ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം-കോ​വൈ ബാ​ലു, കാമ​റ-ടോ​ൺ​സ് അ​ല​ക്സ്, എ​ഡി​റ്റിം​ഗ്, ഡി.​ഐ-​ഹ​രി ജി.​നാ​യ​ർ, ഗാ​ന​ങ്ങ​ൾ-അ​ജു സാ​ജ​ൻ, സം​ഗീ​തം, ബിജിഎം-​സാ​യി ബാ​ല​ൻ, പിആ​ർഒ -അ​യ്മ​നം സാ​ജ​ൻ

Related posts

Leave a Comment