റോഡ് നിയമങ്ങള്‍ പാലിക്കാന്‍ ഇന്ന് പല ആളുകള്‍ക്കും മടിയാണ്. ഏറ്റവും അപകടം പിടിച്ച മേഖലയായ റോഡില്‍ പലപ്പോഴും നമ്മുടെ ഈഗോ മാറ്റി വയ്ക്കാന്‍ തയാറാകാത്തതാണ് പ്രശ്നങ്ങളില്‍ കൊണ്ടു ചെന്നെത്തിക്കുന്നത്. എന്നാല്‍ സ്വാര്‍ത്ഥതയോടെ പെരുമാറുന്നവരോട് അതേ നാണയത്തില്‍ മറുപടി കൊടുത്താലേ റോഡില്‍ നിയമം പാലിക്കപ്പെടുകയുള്ളൂ എന്നാണെങ്കില്‍ അത് തന്നെ ചെയ്യേണ്ടി വരും.
ഇത്തരത്തില്‍ നിയമം തെറ്റിച്ചെത്തിയ വ്യക്തിയെ പാഠം പഠിപ്പിച്ചിരിക്കുകയാണ് ഒരു യുവാവ്. വീഡിയോ സഹിതം അതിപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയുമാണ്. റോഡില്‍ മര്യാദ കാട്ടാത്തവരോട് ഇങ്ങനെ തന്നെ പ്രതികരിക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നതും.
ബംഗളൂരുവിലാണ് സംഭവം നടന്നത്. ബംഗളൂരു മെട്രോപോളിറ്റണ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് വണ്‍വേയിലൂടെ ദിശതെറ്റിച്ചെത്തിയത്. ബസിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയതിന് ശേഷം എതിര്‍ദിശയിലൂടെ മുന്നോട്ടു പോകാന്‍ പറ്റില്ലെന്ന് ബൈക്കര്‍ പറഞ്ഞു. ബൈക്ക് യാത്രികന്റെ ഹെല്‍മെറ്റ് ക്യാമിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. അത് പിന്നീട് നവമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.