തിരുവനന്തപുരം: കയറോ അതുപോലുള്ള വള്ളികളോ റോഡിനു കുറുകെ കെട്ടി ഒരു കാരണവശാലും ഗതാഗതം തടയരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്. വാഹനങ്ങൾ വഴി തിരിച്ചുവിടാൻ പോലീസ് ഉദ്ദേശിക്കുന്ന സ്ഥലത്തിന് മുമ്പ് തന്നെ വഴി തിരിയണം എന്ന ബോർഡ് സ്ഥാപിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അത്തരം സ്ഥലങ്ങളിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ ജോലിക്ക് നിയോഗിക്കണം.
ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ബാരിക്കേഡും റിഫ്ളക്റ്ററുകളുള്ള ബോർഡുകളും ഡ്രൈവർമാർക്ക് വളരെ അകലെ നിന്ന് കാണാവുന്ന തരത്തിൽ സ്ഥാപിക്കണമെന്നും ജസ്റ്റീസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സംസ്ഥാന പോലീസ് മേധാവി ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.