കോട്ടയം: ആകാശ നടപ്പാതയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ കാൽനടയാത്രക്കാർ ദുരിതത്തിൽ. തൂണുകൾ ഉറപ്പിക്കുന്ന കോണ്ക്രീറ്റ് സ്ഥാപിക്കുന്നതിനു വലിയ കുഴികൾ കുഴിച്ചതോടെ ശാസ്ത്രി റോഡിലേക്കും ബസ് സ്റ്റാൻഡിലേക്കും കടന്നു പോകുന്ന യാത്രക്കാരാണു ദുരിതത്തിലായിരിക്കുന്നത്.
തിരക്കേറിയ ഇവിടെ ഡിവൈഡറുകൾ സ്ഥാപിച്ചു ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതിനാൽ ഒരു വശത്തുകൂടി മാത്രമാണു ആളുകൾക്കു റോഡു മുറിച്ചു കടക്കാൻ കഴിഞ്ഞിരുന്നത്. ഇവിടെ തന്നെ തൂണുകൾ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുകയും ചെയ്തു.
സീബ്രാലൈനുകൾ പോലും ഈ ഭാഗത്ത് ഇല്ലാത്തതിനാൽ റോഡു മുറിച്ചു കടക്കാൻ കാൽനടയാത്രക്കാർ വൻ ബുദ്ധിമുട്ടാണു അനുഭവപ്പെടുന്നത്. കാൽനടയാത്രക്കാരുടെ ബുദ്ധിമുട്ടു പരിഗണിച്ചു ഇവിടെ ട്രാഫിക് പോലീസിന്റേയോ ഹോം ഗാർഡിന്റെയോ സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകാണ്.