കേരളത്തിലെ തിരക്കേറിയ റോഡുകള്‍ മുറിച്ചു കടക്കുക ശ്രമകരമാണെന്ന് പറയാതെ വയ്യ. പ്രത്യേകിച്ച് കൊച്ചിയില്‍.
എന്നാല്‍ സാമാന്യം തരക്കേടില്ലാത്ത ബ്ലോക്ക് എറണാകുളം സീ പോര്‍ട്ട് എയര്‍പോര്‍ട്ട് പാതയില്‍ സൃഷ്ടിച്ച് ഒരാള്‍ നൈസായി റോഡ് മുറിച്ചു കടന്നതു കണ്ട് അമ്പരന്നിരിക്കുകയാണ് ആളുകള്‍.
അത്യാവശ്യം വലിപ്പമുള്ള ഒരു പെരുമ്പാമ്പാണ് കക്ഷി. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ഈ റോഡ് കടക്കല്‍.
അഞ്ച് മിനിറ്റോളം സമയമെടുത്താണ് പെരുമ്പാമ്പ് റോഡ് കടന്നത്. അത്രയും നേരം വാഹനങ്ങള്‍ രണ്ട് വശത്തും നിര്‍ത്തിയിട്ടു.
കെഎസ്ഇബി ഓഫീസിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് എത്തിയതാകാം പാമ്പെന്നാണ് കരുതുന്നത്.
വാഹനങ്ങളില്‍ നിന്നവര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.