നിർമാണത്തിലെ അപാകത; മഴയിൽ മ​ല​യോ​ര ഹൈ​വേ​യി​ൽ വീ​ണ്ടും വ​ശം ഇ​ടി​ഞ്ഞു​താ​ഴു​ന്നു


പു​ന​ലൂ​ര്‍: നി​ര്‍​മാ​ണം ന​ട​ന്നു​വ​രു​ന്ന മ​ല​യോ​ര ഹൈ​വേ​യു​ടെ വ​ശം വീ​ണ്ടും ഇ​ടി​ഞ്ഞു​താ​ഴു​ന്നു. പു​ന​ലൂ​രി​ല്‍ അ​ടു​ക്ക​ള​മൂ​ല ജ​ങ്ഷ​നും ലൂ​ര്‍​ദ്മാ​താ പ​ള്ളി​യ്ക്കും മ​ധ്യേ റോ​ഡ് ഇ​ടി​ഞ്ഞു​താ​ണു.

ഇ​വി​ടെ ടാ​ര്‍​ചെ​യ്ത ഭാ​ഗം വി​ണ്ടു​കീ​റി​യി​ട്ടു​ണ്ട്. ഉ​യ​ര​ത്തി​ല്‍ പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മി​ച്ച ഇ​വി​ടെ കൃ​ത്യ​മാ​യി മ​ണ്ണി​ട്ട് നി​ക​ത്താ​ത്ത​താ​ണ് റോ​ഡ് ഇ​രു​ത്താ​ന്‍ കാ​ര​ണം. ര​ണ്ടാ​ഴ്ച മു​ന്‍​പ് ക​ര​വാ​ളൂ​ര്‍ പി​റ​യ്ക്ക​ല്‍ പാ​ല​ത്തി​ന് സ​മീ​പം സ​മാ​ന​രീ​തി​യി​ല്‍ പാ​ര്‍​ശ്വ​ഭി​ത്തി​യോ​ട് ചേ​ര്‍​ന്ന് മ​ണ്ണി​ടി​ഞ്ഞ് റോ​ഡ് ഇ​രു​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യ്ക്ക് ശേ​ഷ​മാ​ണ് അ​ടു​ക്ക​ള​മൂ​ല​യി​ല്‍ റോ​ഡ് ഇ​രു​ത്തി​യ​ത്. ഇ​വി​ടെ അ​പ​ക​ട സ്ഥി​തി​യു​ണ്ട്. അ​മി​ത​ഭാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​യാ​ല്‍ പാ​ര്‍​ശ്വ​ഭി​ത്തി ത​ക​ര്‍​ന്ന് റോ​ഡ് തോ​ട്ടി​ലേ​യ്ക്ക് ഇ​ടി​ഞ്ഞു​വീ​ഴാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

റോ​ഡി​ല്‍ വി​ള്ള​ല്‍ വീ​ണ ഭാ​ഗ​ത്ത് വീ​പ്പ നി​ര​ത്തി അ​പ​ക​ട സൂ​ച​ന ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ടാ​ര്‍ ചെ​യ്ത് ഭാ​ഗം നീ​ക്കം ചെ​യ്ത് വീ​ണ്ടും മ​ണ്ണ് ഉ​റ​പ്പി​ച്ച​ശേ​ഷ​മേ ഇ​വി​ടെ അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​യൂ.

മ​ല​യോ​ര ഹൈ​വേ നി​ര്‍​മാ​ണ​ത്തി​നാ​യി മ​ട​ത്ത​റ ച​ല്ലി​മു​ക്ക് മു​ത​ല്‍ പു​ന​ലൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി. ജ​ങ്ഷ​ന്‍​വ​രെ​യു​ള്ള 46.1 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ ദൂ​രം ഒ​ന്നാം​ഘ​ട്ട ടാ​റി​ങ്(​ബി​എം) പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ മ​ഴ ആ​രം​ഭി​ച്ച​തോ​ടെ പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​വു​ക​യാ​ണ്. വ​രു​ന്ന ഓ​ഗ​സ്റ്റി​നു​ള്ളി​ലാ​ണ് ഹൈ​വേ​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​ത്. കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​ന്ന​ര മാ​സ​ത്തോ​ളം പ​ണി നി​ല​ച്ചി​രു​ന്നു.

Related posts

Leave a Comment