ഛത്തീസ്ഗഡിൽ റോഡ് നിർമാണത്തിനിടെ 12-ാം നൂറ്റാണ്ടിലെ സ്വർണ നാണയങ്ങൾ ലഭിച്ചു. ഛത്തീസ്ഗഡിലെ കൊൻഡഗണിൽ റോഡ് നിർമിക്കുന്നതിനായി മണ്ണ് എടുത്തപ്പോഴാണ് സ്വർണ നാണയങ്ങളും വെള്ളി നാണയവും ലഭിച്ചത്.
മണ്കലത്തിൽ സൂക്ഷിച്ച നിലയിലായിരുന്നു നാണയങ്ങൾ. 57 സ്വർണ നാണയങ്ങളും ഒരു വെള്ളി നാണയവുമാണ് ലഭിച്ചതെന്ന് ജില്ലാ കളക്ടർ നിലകാന്ത് പറഞ്ഞു. കോർകോടി-ബെഡ്മാ ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നകിനായി റോഡ് നിർമിക്കുന്നതിനിടെയാണ് നാണയങ്ങൾ ലഭിച്ചതെന്നും കളക്ടർ പറഞ്ഞു.