പഴുവിൽ: ഹോമിയോ ആശുപത്രി മുതൽ ബണ്ട് റോഡ് തകരാറിലായ റോഡിൽ കുഴികളടച്ച് മാതൃകയായി. ഓട്ടോറിക്ഷകൾക്കും ടൂവീലർകാർക്കും യാത്ര ബുദ്ധിമുട്ടായ സാഹചര്യത്തിൽ പഴുവിൽ സെന്ററിലെ ഓട്ടോറിക്ഷ തൊഴിലാളികളാണ് അപകടാവസ്ഥയായ റോഡിലെ കുഴികളടച്ചത്.
ഓട്ടോ ഡ്രൈവർമാരുടെ കൂടെ പൊതുപ്രവർത്തകരും പങ്കാളികളായി.ജോയ് കെ.ഒ, മുരളി പെരുന്പിടിക്കുന്ന്, ആദികൃഷ്ണ, കെ.പി.സതീശ്, ദേവരാജൻ കിഴുപ്പുള്ളിക്കര, സുധി കിഴുപ്പിള്ളിക്കര, കെ.കെ.അസീസ്, ടോണി പഴുവിൽ, ഉമ്മർ പഴുവിൽ, ശ്രീകാന്ത് പഴുവിൽ എന്നിവർ നേതൃത്വം നൽകി. ഈ റോഡിൽ അപകടം പതിവായിരുന്നു.