ലഖ്നൗ: എംഎല്‍എ തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം ചെയ്യുന്നതിനിടെ റോഡ് പൊളിഞ്ഞു കരാറുകാരൻ വെട്ടിലായി.
ഉത്തര്‍ പ്രദേശിലെ ബിജ്നോര്‍ സദര്‍ മണ്ഡലത്തിലാണ് സംഭവം. ഉദ്ഘാടകയായി എത്തിയ ബിജെപി എംഎല്‍എ സുചി മൗസം ചൗധരി തേങ്ങയുടച്ചപ്പോളാണ് റോഡ് പൊളിഞ്ഞിളകിയത്.
16 കോടി മുടക്കി നിര്‍മിച്ച ഏഴര കിലോമീറ്റര്‍ നീളമുള്ള റോഡാണ് പൊളിഞ്ഞിളകിയത്. ജലവിഭവ വകുപ്പാണ് റോഡ് നിര്‍മിച്ചത്.
എന്തായാലും പൊളിഞ്ഞ റോഡിനെ അങ്ങനെ വിട്ടുപോകാന്‍ സുചി തയ്യാറായില്ല. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു.
ഉദ്ഘാടനം ഉപേക്ഷിച്ചതായും വിഷയം ജില്ലാ മജിസ്ട്രേട്ടുമായി സംസാരിച്ചെന്നും സുചി മൗസം പറഞ്ഞു.