റോ​ഡ് കൈ​യേറ്റ​ങ്ങ​ള്‍​ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് : മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍

കുണ്ടറ: റോ​ഡ് കൈയേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ നി​ര്‍​ദേ​ശി​ച്ചു. കു​ണ്ട​റ പ​ള്ളി​മു​ക്കി​ല്‍ നി​ന്നും മ​ണ്‍​ട്രോ​തു​രു​ത്തി​ലേ​ക്കു​ള്ള 17.76 കി​ലോ​മീ​റ്റ​ര്‍ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ ജോ​ലി​ക​ള്‍ മു​ള​വ​ന ജം​ഗ്ഷ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൊ​തു​സ​മൂ​ഹ​ത്തി​ന് അ​വ​കാ​ശ​പ്പെ​ട്ട റോ​ഡ് ഏ​താ​നും പേ​ര്‍ കാൈയേ​റി ക​ച്ച​വ​ട​വും മ​റ്റും ന​ട​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. റ​വ​ന്യൂ ഭൂ​മി വി​ട്ടു​ത​ന്നേ തീ​രൂ. വ​ഴി​യോ​ര​ക്ക​ച്ച​വ​ടം കൊ​ണ്ട് ജീ​വി​ക്കു​ന്ന ഒ​രു​പാ​ടു പേ​ര്‍ സം​സ്ഥാ​ന​ത്തു​ണ്ട്. റോ​ഡ് കൈയേ​റാ​തെ ക​ച്ച​വ​ടം ചെ​യ്ത് ജീ​വി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​വ​ര്‍​ക്ക് സൗ​ക​ര്യ​മൊ​രു​ക്ക​ണം.

അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​യി​ല്‍ ന​ട​ന്നു​വ​രു​ന്ന വി​പു​ല​മാ​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ടു​ത്ത മൂ​ന്നു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് ഗ​ണ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും. വ​ന്‍​കി​ട പ​ദ്ധ​തി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത്. റോ​ഡ് നി​ര്‍​മാ​ണ​ത്തി​ല്‍ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ചു​വ​രി​ക​യാ​ണെന്നും മ​ന്ത്രി പ​റ​ഞ്ഞു.

റോ​ഡ് സൗ​ക​ര്യം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൈയേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളോ​ട് പൊ​തു​സ​മൂ​ഹം സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ നി​ര്‍​ദേ​ശി​ച്ചു.

കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എം.​എ​ല്‍.​എ, ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സ​ന്തോ​ഷ്, ഗ്രാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റു​മാ​രാ​യ കെ. ​ബാ​ബു​രാ​ജ​ന്‍, ബി​നു ക​രു​ണാ​ക​ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജൂ​ലി​യ​റ്റ് നെ​ല്‍​സ​ണ്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ വി.​വി. ബി​നു, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സൂ​പ്ര​ണ്ടിം​ഗ് എ​ഞ്ചി​നീ​യ​ര്‍ ഇ.​ജി. വി​ശ്വ​പ്ര​കാ​ശ്, രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts