ന​ഗ​ര​മ​ധ്യ​ത്തി​ൽ അ​പ​ക​ട​ക്കെ​ണി​യാ​യി കു​ഴി​ക​ൾ

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ലെ റോ​ഡി​ല്‍ കെ​ണി​യാ​രു​ക്കി കു​ഴി​ക​ൾ. കു​ഴി​യി​ല്‍ പ​ട്ടി​ക​ക​ഷ്ണ​വും ചു​വ​ന്ന ചാ​ക്കും സ്ഥാ​പി​ച്ച് താ​ല്‍​ക്കാ​ലി​ക മു​ന്ന​റി​യി​പ്പ് ന​ല്‍​കി സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും.

ന​ഗ​ര​മ​ധ്യ​ത്തി​ലെ തി​ര​ക്കേ​റി​യ മാ​ര്‍​ക്ക​റ്റ് റോ​ഡി​ല്‍ നി​ന്നും ഈ​ര​യി​ല്‍​ക്ക​ട​വ് ബൈ​പ്പാ​സ് റോ​ഡി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യാ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് കെ​ണി​യാ​യി കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കി ക​ള​ക്ട്രേ​റ്റ്, ക​ഞ്ഞി​ക്കു​ഴി, നാ​ഗ​മ്പ​ടം, കോ​ടി​മ​ത ബൈ​പ്പാ​സ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നാ​യി നി​ര​വ​ധി പേ​രാ​ണ് ഈ ​റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​ത്.

തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ല്‍ കു​ഴി​ക​ളി​ല്‍ വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ കു​ഴി അ​റി​യാ​തെ എ​ത്തു​ന്ന​വ​രും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​രു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment