കോട്ടയം: കനത്ത മഴയിൽ റോഡുകൾ തകർന്നു. എംസി റോഡും കെകെ റോഡും അടക്കമുള്ള മിക്ക റോഡുകളും തകർന്നതോടെ യാത്ര ദുസഹമായി. അടുത്ത നാളിൽ ടാർ ചെയ്ത റോഡുകൾ വരെ തകർന്നിട്ടുണ്ട്. കോടികൾ മുടക്കി നിർമിച്ച റോഡുകൾ പോലും ഒറ്റമഴയിൽ തകരുന്ന കാഴ്ചയാണ് ഈ കാലവർഷാരംഭത്തിൽ കാണാൻ കഴിയുന്നത്.
അതുപോലെ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ല.നഗരത്തിലെ മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. റോഡ് നവീകരണം പൂർത്തിയായ സ്ഥലത്തു വരെ വെള്ളക്കെട്ടുണ്ട്. ഇത് പരിഹരിക്കാത്തതിനാൽ വെള്ളം കെട്ടിക്കിടന്നും റോഡ് തകരാനിടയാക്കുന്നു.
നാഗന്പടം ബസ് സറ്റാൻഡ്, തിരുനക്കര, ശാസ്ത്രി റോഡ്, ബേക്കർ ജംഗ്ഷൻ, കുമരകം റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് പ്രശ്നം നേരിടുന്നു.മഴക്കാലം കഴിയുന്പോൾ റോഡുകൾക്ക് വന്പൻ അറ്റകുറ്റപ്പണികൾ വേണ്ടിവരും. ഇപ്പോൾ കുഴികൾ മൂലം യാത്ര അസാധ്യമായിട്ടുണ്ട്.