പടിയൂർ: പൈപ്പ് അറ്റകുറ്റപ്പണികൾക്കായി പൊളിച്ച റോഡിലെ കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഇരിങ്ങാലക്കുട-മൂന്നുപീടിക റോഡിൽ എടതിരിഞ്ഞി ചെട്ടിയാൽ ജംഗ്ഷന് കിഴക്കുവശത്താണ് സംഭവം. പൈപ്പു പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവായതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ വാട്ടർ അഥോറിറ്റി അറ്റകുറ്റപ്പണി നടത്തിയത്.
പണി പൂർത്തിയാക്കി മുകളിൽ കോണ്ക്രീറ്റ് സ്ലാബിട്ട് കുഴി മൂടിയെങ്കിലും റോഡും സ്ലാബും തമ്മിലുള്ള ഉയരവ്യത്യാസമാണ് തിരിച്ചടിയായത്. ടാർ നിരപ്പിനേക്കാൾ ആറിഞ്ചോളം താഴെയായിട്ടാണ് കോണ്ക്രീറ്റ് സ്ലാബ് ഇട്ടിരിക്കുന്നത്. നിരവധി ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്.