തൃശൂർ: പടിഞ്ഞാറെകോട്ട-പൂങ്കുന്നം റോഡ് തുറന്നു കൊടുത്തതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചെങ്കിലും വാഹനങ്ങളൊന്നും ഇതുവഴി പോകാനാകില്ലെന്നു മാത്രം. ജനങ്ങളെ വിഡ്ഡികളാക്കി കോണ്‍ഗ്രസ് പ്രവർത്തകർ സമരത്തിന് വന്നപ്പോഴാണ് റോഡ് തുറന്നു കൊടുത്തതായി എൻജിനിയർ പ്രസ്താവനയിറക്കിയത്. ഇവരുടെ വാക്കുകേട്ട് വാഹനങ്ങളുമായി എത്തിയവരാണ് വിഡ്ഡികളായി വീണ്ടും തിരിച്ചു പോകേണ്ടി വന്നത്.
ഇതോടെ റോഡ് തുറപ്പിക്കാൻ സമരം ചെയ്ത കോണ്‍ഗ്രസ് പ്രവർത്തകരും കൗണ്‍സിലർമാരും ചേർന്ന് ഇന്നു രാവിലെ ഇവിടെയെത്തി മെറ്റലും മണ്ണും നിരത്തി റോഡ് തൽക്കാലം സഞ്ചാര യോഗ്യമാക്കിയിരിക്കുന്നത്. എന്നാലും ബസുകളും മറ്റും വലിയ വാഹനങ്ങളും ഇനിയും ഇതുവഴി പോകാറായിട്ടില്ല.
തൽക്കാലം മെറ്റലിലൂടെ ചെറുവാഹനങ്ങൾ തൽക്കാലം മെറ്റലിനു മുകളിലൂടെ കയറ്റിക്കൊണ്ടു പോകാമെന്നു മാത്രം. കലുങ്കു നിർമാണത്തിന്റെ പേരിൽ മാസങ്ങളായി റോഡ് അടച്ചിടുന്ന പൊതുമരാമത്ത് വകുപ്പിന്റെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.