കൊട്ടാരക്കര: നിരന്തരം അപകടങ്ങൾ സൃഷ്ടിച്ചിരുന്ന റോഡരുകിലെ അപകടക്കുഴി നികത്തി കർഷക കൂട്ടായ്മ മാതൃകയായി.പെരുംകുളം ബാപ്പുജിഗ്രന്ഥശാലയോടനുബന്ധിച്ചുള്ള ബാപ്പു ജി കർഷക കൂട്ടായ്മയാണ് കുഴി നികത്തി മാതൃകയായത്. കൊട്ടാരക്കര -മണ്ണടി റോഡിൽപെരുംകുളം അമ്പലംമുക്കിലെ വലിയകുഴിയാണ് കല്ലും മണ്ണുമിട്ട് കർഷകർ നികത്തിയത്.
വാഹനങ്ങൾക്ക് വശം കൊടുക്കുമ്പോൾ നിരവധി വാഹനങ്ങ ൾ ഇവിടെ കുഴിയിൽ വീണ് അപകടംസംഭവിച്ചിട്ടുണ്ട്.ഒരു ഇരുചക്രവാഹനയാത്രികൻ ഒരു വർഷം മുമ്പ് ഇവിടെ യുണ്ടായ അപകടത്തിൽ മരിച്ചിരിന്നു.ബാപ്പുജി കർഷക കൂട്ടായ്മയിലുള്ള ആദിച്ചൻ, ഗോപാലൻ, സുദർശനൻ പിള്ള, രാജപ്പൻ, അജിത്, മദനൻ,ഉണ്ണി, രമേശ്, സന്ദീപ് തുടങ്ങിയവർ നേ തൃ ത്യം നൽകി.