കളമശേരി: റോഡ് ടാർ ചെയ്ത് 15 ദിവസം പോലും ആകും മുമ്പേ വാട്ടർ അഥോറിറ്റി കുത്തിപ്പൊളിക്കുന്നതായി പരാതി. കളമശേരി ടൗൺ ഹാളിന് പുറ കവശത്തെ റോഡാണ് ഇന്ന് രാവിലെ മുതൽ വെട്ടിപ്പൊളിക്കാൻ ആരംഭിച്ചിരിക്കുന്നത്. ഈ മേഖലയിൽ പൈപ്പിന് ലീക്ക് ഉണ്ടെന്നും അത് കണ്ടു പിടിക്കാനാണ് കുഴിച്ച് നോക്കുന്നതെന്നുമാണ് വാട്ടർ അഥോറിറ്റി അധികൃതർ പറയുന്നത്.
അതേ സമയം പൊതുമരാമത്ത് വകുപ്പും വാട്ടർ അഥോറിറ്റിയും പരസ്പരം വിവരങ്ങൾ അറിയിയ്ക്കാതെ മുന്നോട്ടു പോകുന്നതിനാൽ ജനങ്ങളാണ് കഷ്ടപ്പെടുന്നതെന്നാണ് ആക്ഷേപം. വളരെ നാളുകൾക്ക് ശേഷമാണ് കളമശേരി നഗരസഭയിൽ റോഡ് ടാറിംഗ് പുന:രാരംഭിച്ചിരിക്കുന്നത്. എന്നാൽ അതിന്റെ പുതുമ മാറും മുമ്പേ കുത്തിപ്പൊളിച്ചിടുകയാണെന്നാണ് നാട്ടുകാരുടെ പരാതി.