ചങ്ങനാശേരി: ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനടുത്തുനിന്നും അസംപ്ഷന്‍ കോളജിലേക്കുള്ള കാവാലം ബസാര്‍ ജംഗ്ഷന്-പി.പി.ജോസ് റോഡ് മാലിന്യക്കൂമ്പാര കേന്ദ്രമാകുന്നു. ഈ റോഡില്‍ മാലിന്യം തള്ളുന്നതും കൂട്ടിയിട്ട് കത്തിക്കുന്നതും തടയണമെന്ന ആവശ്യം ശക്തമാകുന്നു.
മഴക്കാലത്ത് ഈ റോഡില്‍ വെള്ളക്കെട്ടുണ്ടാകുന്നതും സാധാരണമാണ്. വെള്ളക്കെട്ടിലൂടെ മാലിന്യങ്ങള്‍ ഒഴുകുന്നത് ഈ റോഡിലൂടെ സഞ്ചരിക്കുന്ന കാല്‍നട യാത്രക്കാര്‍ക്ക് അടക്കം ദുരിതമാകുകയാണ്.
നഗരസഭ 25ലക്ഷം രൂപ മുടക്കിയാണ് രണ്ടുവര്‍ഷംമുമ്പ് ഈ റോഡ് ടൈല്‍ പാകിയത്. അടുത്തിടെ ഓടയിലെ മാലിന്യം നീക്കി സ്ലാബിടുകയും ചെയ്തിരുന്നു.
റോഡ് മനോഹരമാക്കിയെങ്കിലും ചിലര്‍ ഈ റോഡില്‍ മാലിന്യം തള്ളുന്നത് പതിവാക്കിയിരിക്കുകയാണ്. റോഡില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ പോലീസും നഗരസഭാ ആരോഗ്യവകുപ്പും നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഈ റോഡിന്റെ ഒരുവശത്ത് ടൈല്‍ പാകി ഫുഡ്പാത്ത് നിര്‍മിക്കുന്നതിന് സി.എഫ്.തോമസ് എംഎല്‍എയുടെ ഫണ്ടില്‍ നിന്നും 15ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ടെന്‍ഡര്‍ നടത്തി കരാറുകാരന് ജോലി ഏറ്റെടുത്തിട്ടു ണ്ടെന്നും കൗണ്‍സിലര്‍ സിബിച്ചന് പാറക്കല്‍ പറഞ്ഞു.