കൊല്ലം: കോര്പ്പറേഷന് പരിധിയിലുളള ദേശീയപാത, സംസ്ഥാനപാത, കോര്പ്പറേഷന് റോഡുകള്‍ എന്നിവയുടെ ഇരുവശങ്ങളിലും കൈയേറി സ്ഥാപിച്ചിട്ടുളള അനധികൃത നിര്‍മ്മാണങ്ങള്‍, പെട്ടിക്കടകൾ, ബങ്കുകള്‍ എന്നിവ നീക്കം ചെയ്യുന്ന പ്രവൃത്തി കഴിഞ്ഞദിവസവും നടന്നു.
രാവിലെ എട്ടുമുതല്‍ തേവള്ളിയിൽ നിന്നും ആരംഭിച്ച് അഞ്ചാലുമൂട്, തൃക്കടവൂർ, നീരാവിൽ, ബൈ പാസ്, സെൻറ് ജോസഫ് സ്കൂൾ പരിസരം, ബെൻസിഗർ ജംഗ്ഷനിൽ അവസാനിപ്പിച്ച ഓപ്പറേഷന് ഈസി വാക്ക് പദ്ധതിയില്‍ നിരവധി അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചു.
21 തട്ടുകടകള്‍, 15 അനധികൃതനിര്‍മ്മാണങ്ങള്‍, 32 വ്യാപാരികളുടെ പേരില്‍ അനധികൃതമായി പൊതു സ്ഥലത്തേയ്ക്ക് ഇറക്കി വച്ചിരുന്ന സാധനങ്ങള്‍ നീക്കം ചെയ്യുകയും ടി പ്രവൃത്തി ആവര്‍ത്തിച്ചാല്‍ നിയമപരമായ നടപടി എടുക്കുമെന്ന് താക്കീത് ചെയ്യുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഡെപ്യൂട്ടി സെക്രട്ടറി റ്റി സൂധീര്‍, റവന്യു ഓഫീസര്‍ ജി മുരളി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റാബിയ അസിസ്റ്റന്റ് എഞ്ചിനീയര്‍ സബീന റവന്യു ഇന്‍സ്പെക്ടര്‍ ഷീബ സെബാസ്റ്റ്യൻ, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഓപ്പറേഷന് ഈസി വാക്ക് തുടർന്നുള്ള ദിവസങ്ങളിലും നടക്കുമെന്ന് അധികൃതർ പറഞ്ഞു. തുടര്‍ന്നുളള ദിവസങ്ങളില്‍ തട്ടുകള്‍, പൊരിപ്പ് കടകള്‍, മത്സ്യ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തും.വൃത്തിഹീനമായ പരിസരം, പഴകിയതും ആരോഗ്യത്തിന് ഹാനികരവുമായ എണ്ണ ഉപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരങ്ങള്‍ എന്നിവയെ സംബന്ധിച്ച വ്യാപകമായ പരാതി നഗരസഭയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി വ്യാപകമാക്കിയത്.