കുന്നിക്കോട് : പതിനെട്ടാംപടി കൊട്ടാരക്കര പാതയില്‍ പാറമുക്ക് ജംഗ്ഷന് സമീപത്തെ പാതയോരത്ത് കെഎസ്ഇബി സ്ഥാപിച്ചിട്ടുളള ട്രാൻഫോർമർ വാഹന യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു.സുരക്ഷാമാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് വൈദ്യുതി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്നത്.പാതയുടെ വശത്ത് കുഴിയിലായിട്ടാണ് ട്രാന്‍സ്ഫോര്‍മര്‍.
വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ പോലും കഴിയുന്നില്ല.തലവൂര്കുര,പുലമണ്‍,വില്ലുമുക്ക് എന്നിവിടങ്ങളിൽ നിന്നും നിരന്തരം യാത്രക്കാര്‍ എത്തുന്ന ജംഗ്ഷനിലാണ് കെ.എസ്.ഇ.ബി അധികൃതർ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ ട്രാൻസഫോർമർ സ്ഥാപിച്ചത്.അപകടങ്ങൾ നിത്യ സംഭവങ്ങളായിട്ടും കെ.എസ്.ഇ.ബി അധികൃതർ ട്രാൻഫോർമർ മാറ്റി സ്ഥാപിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ട്രാന്‍സ്ഫോര്‍മറിന് സംരക്ഷണഭിത്തിയില്ലാത്തതും അപകടഭീഷണിയാകുന്നു.കൃത്യമായ ചട്ടങ്ങള്‍ പാലിച്ച് മാത്രമേ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ പാടുള്ളൂ എന്ന നിയമം നിലനില്‍ക്കെയാണ് ഈ അനാസ്ഥ.പൊതുവേ ഇവിടെ പാതയ്ക്ക് വീതി കുറവുമാണ്.ഇതിനാല്‍ തന്നെ എപ്പോഴും അപകടങ്ങളും ഉണ്ടാകുന്നുണ്ട്. അടിയന്തിരമായി റോഡരികില്‍ നിന്നും സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറിന് സംരക്ഷണവേലി മാറ്റി സ്ഥാപിക്കുന്നതിന് നടപടികളെടുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.