മ​ഞ്ഞ​പ്ര-കാ​ല​ടി റോ​ഡി​ൽ  ടാ​റിം​ഗ് നിരങ്ങിനീ​ങ്ങുന്നു​ ;  അമിത ഭാരം കയറ്റിയുള്ള വാഹനങ്ങളുടെ ഭാരം താങ്ങാനാവാതെയാണ് റോഡ് നിരങ്ങി നീങ്ങുന്നതെന്ന് നാട്ടുകാർ

മ​ഞ്ഞ​പ്ര: മ​ഞ്ഞ​പ്ര-​കാ​ല​ടി റോ​ഡി​ൽ പാ​റ​ക്കു​ള​ത്തി​ന് സ​മീ​പം ടാ​റിം​ഗ് റോ​ഡി​ൽനി​ന്നു നീ​ങ്ങി​യ നി​ല​യി​ലാ​യ​ത് അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ഒ​രു വ​ർ​ഷം മു​ന്പ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ റോ​ഡാ​ണി​ത്.
പാ​റ​ക്കു​ള​ത്തി​നു സ​മീ​പ​മു​ള്ള വ​ള​വി​ലാ​ണ് ടാ​റിം​ഗ് നി​ര​ങ്ങി നീ​ങ്ങി​യി​രി​ക്കു​ന്ന​ത്.

ഇ​തു മൂ​ലം റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് കു​ഴി​ക​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​പ​ക​ടം സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് നാ​ട്ടു​കാ​ർ ഇ​വി​ടെ മു​ന്ന​റി​യി​പ്പാ​യി കൊ​ടി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ടി​പ്പ​ർ, ടോ​റ​സ് പോ​ലു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത​യി​ൽ അ​മി​ത​ഭാ​രം ക​യ​റ്റി പോ​കു​ന്ന​താ​ണ് റോ​ഡ് ത​ക​രു​വാ​ൻ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

വ​ള​വാ​യ​തി​നാ​ൽ അ​മി​ത​ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ തി​രി​യു​ന്പോ​ൾ റോ​ഡി​നു ഭാ​രം താ​ങ്ങാ​നാ​വാ​തെ​യാ​ണ് ടാ​റിം​ഗ് നി​ര​ങ്ങി നീ​ങ്ങു​ന്ന​തെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട​വ​രെ നി​ര​വ​ധി ത​വ​ണ വി​വ​രം ധ​രി​പ്പി​ച്ചെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലാ​യെ​ന്നും നി​ർ​മാ​ണം ന​ട​ത്തി ഒ​രു വ​ർ​ഷ​മാ​കു​ന്പോ​ഴേ​ക്കും റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി​യെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts