കൊല്ലം: സ്കൂൾ അധ്യയനവർഷം ആരംഭിക്കുന്നതോടെ കുട്ടികളുടെ യാത്രാസുരക്ഷ ഒരുക്കാൻ നടപടിയുമായി പോലീസ്. സുരക്ഷിതമായ സ്കൂൾ യാത്രസാധ്യമാക്കുന്നതിന് സ്കൂൾ അധികാരികളും സ്കൂൾ വാഹനമോടിക്കുന്നവരും രക്ഷകർത്താക്കളും ചുവടെ പറയും പ്രകാരമുള്ള നിർദേശങ്ങൽ പാലിക്കേണ്ടണ്ടതാണെന്ന് പോലീസ് അറിയിച്ചു.
ഓരോ സ്കൂൾ അധികാരികളും ഒരു അധ്യാപകനെ സ്കൂൾ സേഫ്റ്റി ഓഫീസറായി ചുമതലപ്പെടുത്തേണ്ട ണ്ട താണ്. ഈ അധ്യാപകൻ സ്കൂൾ അധികാരികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടേയും സ്വകാര്യമായി ഈ സ്കൂളിൽ കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെയും വിവരങ്ങൾ അടങ്ങുന്ന ഒരു രജിസ്റ്റർ സൂക്ഷിക്കണം.
ഈ രജിസ്റ്ററിൽ സ്കൂൾ ഉടമസ്ഥതയിൽ ഉള്ള ഓരോ വാഹനത്തിന്റെ നന്പരും അത് ഓടിക്കുന്ന ആളിന്റെ പേര്, ഫോണ് നന്പർ എന്നിവ രേഖപ്പെടുത്തേണ്ടതും ഈ വാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികളുടെ പേര് വിലാസം പഠിക്കുന്ന ക്ലാസ്, കുട്ടി വാഹനത്തിൽ കയറുന്നതും ഇറങ്ങുന്നതുമായ സ്ഥലങ്ങൾ രേഖപ്പെടുത്തേണ്ട ണ്ട താണ്.
മറ്റ് സ്വകാര്യ വാഹനങ്ങളുടെ വിവരങ്ങളും ഇത്തരത്തിൽ ശേഖരിച്ച് സൂക്ഷിക്കേണ്ട ണ്ട തും കുട്ടികളുടെ രക്ഷകർത്താക്കളുമായി ബന്ധപ്പെട്ട് അതിന്റെ ആധികാരികത ഉറപ്പ് വരുത്തേണ്ട തുമാണ്. ഇത്തരം വാഹനം ഓടിക്കുന്നവരുടെ ഭാഗത്തുനിന്നും എന്തെങ്കിലും ഗതാഗത നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്കൂൾ സേഫ്റ്റി ഓഫീസർ അതാത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ കൃത്യമായി അറിയിക്കേണ്ട ണ്ട താണ് .
സ്കൂൾ വാഹനം ഓടിക്കുന്നവർക്ക് 10 വർഷത്തിൽ കുറയാത്ത ഡ്രൈവിങ്ങ് പരിചയം ഉണ്ട ണ്ട ായിരിക്കണം. സ്കൂൾ വാഹനം ഓടിക്കുന്നവർ യാതൊരുവിധ ക്രിമിനൽ കേസുകളിലും പെട്ടിട്ടില്ലാ എന്ന് ബോധ്യമാക്കുന്ന സർട്ടിഫിക്കറ്റ് അതാത് പരിധിയിലെ എസ്എച്ച്ഒ മാരിൽ നിന്ന് വാങ്ങി ഹാജരാക്കേണ്ട ണ്ട താണ്.
സ്കൂൾ വാഹനം ഓടിക്കുന്നയാൾ മുൻന്പ് അലഷ്യമായും വേഗതയിലും വാഹനം ഓടിച്ചതിനോ മദ്യപിച്ച് വാഹനം ഓടിച്ചതിനോ ശിക്ഷിക്കപ്പെട്ട ആൾ ആകരുത്. ഓരോ സ്കൂൾ വാഹനത്തിനും ഡ്രൈവറെ കൂടാതെ ഒരു അറ്റന്റർ (ക്ലീനർ) ഉണ്ടായിരിക്കണം.
സ്കൂൾ വാഹനങ്ങൾ കുട്ടികളുടെ പേരും വിവരവും അടങ്ങുന്ന അറ്റന്റൻസ് ബുക്ക് ഉണ്ട ണ്ടാകേണ്ട ണ്ട തും കുട്ടികൾ വാഹനത്തിൽ കയറുന്ന മുറയ്ക്ക് മാർക്ക് ചെയ്യ്പ്പെടേണ്ട ണ്ട തുമാണ്. സ്കൂൾ വാഹനങ്ങൾക്ക് കൃത്യമായും അടയ്ക്കുന്ന തരത്തിലുള്ള ഡോറും ഷട്ടറുകളും ഉണ്ടാവണം.
കേരളാ മോട്ടോർ വെഹിക്കിൾ റൂൾസ് 221 പ്രകാരമുള്ള എണ്ണം കുട്ടികളെ മാത്രമെ വാഹനത്തിൽ കയറ്റാവു. കുട്ടികൾ വാഹനങ്ങളിൽ നിന്ന് ഇറങ്ങി റോഡ് ക്രോസ്സ് ചെയ്യേണ്ട ുന്ന സന്ദർഭങ്ങളിൽ അറ്റന്റർ പ്രത്യേക ശ്രദ്ധചെലുത്തി റോഡ് മുറിച്ച് കടക്കാൻ സഹായിക്കേണ്ട താണ്.
ഓട്ടോറിക്ഷാ പോലുള്ള ചെറുവാഹനങ്ങളിൽ കുട്ടികളെ അമിതമായി കയറ്റിക്കൊണ്ട ണ്ട ് പോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതാണ്. ഓരോ സ്കൂൾ വാഹനവും കൃത്യമായി അറ്റകുറ്റപണികൾ നടത്തിയോ എന്ന് സ്കൂൾ സേഫ്റ്റി ഓഫീസർ ഉറപ്പ് വരുത്തേണ്ട ണ്ട താണ്.
സ്കൂൾ പരിസരത്തും സ്കൂൾ വാഹനത്തിനുള്ളിലും കാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്കൂൾ അധികാരികൾ സ്വീകരിക്കേണ്ട താണ്. പുതിയ അധ്യയന വർഷത്തിൽ നമ്മുടെ കുഞ്ഞുങ്ങളുടെ സ്കൂൾ യാത്രു ശുഭയാത്രയാക്കുവാൻ സമൂഹത്തിലെ എല്ലാ മേഖലയിലുള്ളവരുടേയും സഹകരണം ഉണ്ടാകണമെന്ന് സിറ്റി പോലീസ് കമ്മീഷണർ ഡോ.അരുൾ.ആർ.ബി. കൃഷ്ണ അഭ്യർഥിച്ചു.