മലപ്പുറം: ദേശീയപാത വികസനത്തിനത്തിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കുന്നതിനുള്ള സർവേ നടപടികളിൾക്കിടെ മലപ്പുറത്ത് നാട്ടുകാരുടെ പ്രതിഷേധം. മലപ്പുറം ഇടിമൂഴിക്കലിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
കനത്ത സുരക്ഷയാണ് സർവേ നടപടികൾക്ക് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പൊന്നാനിയിൽനിന്നുമാണ് സർവേയുടെ രണ്ടാം ഘട്ടനടപടികൾ ആരംഭിച്ചത്. കുറ്റിപ്പുറം മുതൽ പൊന്നാനിവരെയുള്ള 24 കിലോമീറ്ററിലാണ് സർവേ നടക്കുന്നത്.