കൊയിലാണ്ടി: ദേശീയപാതയിൽ ടാറിംഗ് പണി പൂർത്തിയായ ഭാഗങ്ങളിലെ റോഡരികുകൾ പലയിടത്തും സ്ലൈഡിംഗ് നടത്താത്തതിനാൽ വാഹനങ്ങൾ താഴുന്നത് പതിവാകുന്നു. ഉപരിതലം ടാറിംഗ് നടത്തിയതിനെ തുടർന്ന് റോഡ് മൂന്നിടയോളം ഉയർന്നതാണ് വാഹനങ്ങൾക്ക് വിനയാവുന്നത്. വലിയ വാഹനങ്ങൾക്കും, ചെറിയ വാഹനങ്ങൾക്കും ഒരു പോലെ ഭീഷണിയായിരിക്കുകയാണ്.
കണ്ടെയ്നർ പോലുള്ള വണ്ടികൾ റോഡരികിലൂടെ ഇറക്കിയാൽ കയറാൻ പറ്റാത്ത അവസ്ഥയിലാണ്. ദേശീയ പാതയിൽ, മൂടാടി, സിൽക്ക് ബസാർ, കൊല്ലം, കൊയിലാണ്ടി എന്നിവിടങ്ങളിലൊന്നും സ്ലൈഡിംഗ് പൂർത്തിയായിട്ടില്ല. ടാറിംഗ് കഴിഞ്ഞിട്ട് മാസങ്ങളായി റോഡ് ഉയർന്നതോടെ വാഹനങ്ങൾ ഇറക്കാനോ കയറ്റാനോ പറ്റാത്ത അവസ് സ്ഥയാണ്.
കഴിഞ്ഞ ദിവസം സിൽക്ബസാറിൽ കണ്ടെയ്നർ ലോറി റോഡരികിൽ താഴ്ന്നതിനെ തുടർന്ന് മണിക്കൂറുകളോളം കഴിഞ്ഞാണ് മാറ്റാൻ കഴിഞ്ഞത്. വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന അവസ്ഥയായിട്ടും യാതൊരു നടപടിയും ദേശീയ പാത അധികൃതർ നടത്താത്തതിൽ പ്രതിഷേധമുണ്ട്.