നടന് പൃഥിരാജ് മൂന്നുകോടിയിലധികം വിലയുള്ള ലംബോര്‍ഗിനി എന്ന ആഡംബര വാഹനം വാങ്ങിയതും 41 ലക്ഷത്തോളം രൂപ ടാക്സ് അടച്ചതും വാര്‍ത്തയായിരുന്നു. പൃഥിരാജിനെ അഭിനന്ദിച്ച് നിരവധിയാളുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. അതിനുശേഷം പൃഥിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍ തന്റെ മക്കളെക്കുറിച്ചും അവരുടെ വാഹനകമ്പത്തെക്കുറിച്ചും നടത്തിയ ഒരു പ്രസ്താവനയും വൈറലായി.
പൃഥിരാജ് തന്റെ ലംബോര്‍ഗിനി വീട്ടിലേക്ക് കൊണ്ടുവരാത്തത് വഴി മോശമായതിനാലാണെന്നും മല്ലിക പറഞ്ഞിരുന്നു. മല്ലികയുടെ തള്ളലായാണ് പലരും അതിന് വ്യൊഖ്യാനിച്ചത്. സോഷ്യല്‍മീഡിയയില്‍ ഇതു സംബന്ധിച്ച് തര്‍ക്കങ്ങള്‍ അരങ്ങേറുമ്പോള്‍ തനിക്ക് ഇക്കാര്യത്തില്‍ പരയാനുള്ളത് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് യുവ നേതാവ് ഷോണ്‍ ജോര്‍ജ്.
ഷോണിന്റെ വാക്കുകളിങ്ങനെ…
ഈ കഴിഞ്ഞ രണ്ടുദിവസത്തിനിടയില്‍ നടന് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ ഒരു വിഡിയോ വളരെ വൈറലായി കണ്ടു. അതില്‍ അവരുടെ മക്കളുടെ വിലകൂടിയ വാഹനങ്ങള്‍ റോഡ് മോശമായതിന്റെ പേരില്‍ വീട്ടില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ല എന്ന പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വളരെ വലിയ വിമര്‍ശനത്തിന് കാരണമായി. ആ വിഷയത്തിലേക്കല്ല ഞാന്‍ വരുന്നത്.
അവര്‍ പറഞ്ഞതിലെ ഒരു കാര്യം നമ്മള് കാണേണ്ടതുണ്ട്. അവരുടെ മകന് പൃഥ്വിരാജ് ഈയിടെ ഒരു ലംബോര്‍ഗിനി കാര്‍ വാങ്ങിച്ചു. നമ്മള് മാധ്യമങ്ങളിലെല്ലാം കണ്ടതാണ്. മൂന്നുകോടിയിലധികം രൂപ വിലയുള്ള ഒരു വാഹനമാണ്. 45 ലക്ഷം രൂപ അവര്‍ അതിന് റോഡ് ടാക്സ് അടച്ചു.
എന്തിനാണ് നമ്മള് റോഡ് ടാക്സ് അടയ്ക്കുന്നത്? നമ്മുടെ വാഹനം നിരത്തിലൂടെ ഓടുന്നതിന് സര്‍ക്കാരിന് കൊടുക്കുന്ന ടാക്സാണ് റോഡ് ടാക്സ്. ആ ടാക്സ് അടയ്ക്കുന്ന നമുക്ക്, നല്ല റോഡ് സൗകര്യം നല്കുന്ന എന്നത് സര്‍ക്കാരിന്റെ കടമയാണ്. അതുകൊണ്ടുതന്നെ മല്ലിക സുകുമാരന്‍ പറഞ്ഞതിലെ ഈ കാര്യം നിഷേധിക്കാനാവില്ല. 45 ലക്ഷം രൂപ റോഡ് ടാക്സ് അടച്ച അവര്‍ക്ക് വാഹനമോടിക്കാന്‍ നല്ല ഒരു റോഡ് ലഭിക്കുക എന്നത് ന്യായമായ ആവശ്യമാണ്.