ചെ​ളി​ക്കു​ള​മാ​യി ചി​ങ്ങ​വ​നം -പ​രു​ത്തും​പാ​റ റോ​ഡ്; ഗതാഗത-കാൽനടയാത്രകൾ അസാധ്യം

ചി​ങ്ങ​വ​നം: ചെ​ളി​ക്കു​ള​മാ​യ ചി​ങ്ങ​വ​നം -പ​രു​ത്തും​പാ​റ റോ​ഡി​ലൂ​ടെ ഗ​താ​ഗ​തം അ​സാ​ധ്യ​മാ​യി. ചി​ങ്ങ​വ​നം ജം​ഗ്ഷ​നി​ൽ പ​രു​ത്തും​പാ​റ റോ​ഡി​ലേ​ക്കു​ള്ള തു​ട​ക്കം മു​ത​ൽ ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം ദൂ​രം പ​ല​യി​ട​ത്തും റോ​ഡ് ത​ക​ർ​ന്ന് വ​ൻ കു​ഴി​ക​ളാ​ണ്. മൂ​ലം​കു​ളം ബ​ദേ​സ്ഥാ, സാ​യി​പ്പു ക​വ​ല മു​ത​ൽ സ​ദ​നം ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ടാ​റിം​ഗ് പൊ​ളി​ഞ്ഞ് കു​ഴി​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

മ​ഴ​പെ​യ്താ​ൽ എം​സി​റോ​ഡി​ൽ ചി​ങ്ങ​വ​നം ച​ന്ത​ക്ക​വ​ല​യി​ലും ചെ​ളി​വെ​ള്ളം നി​റ​യു​ന്ന​തോ​ടെ കാ​ൽ​ന​ട യാ​ത്ര​യും അ​സാ​ധ്യ​മാ​കു​ക​യാ​ണ്. എം​സി​റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രു​ത്തും​പാ​റ റോ​ഡി​ലേ​ക്ക് നി​ർ​മി​ച്ച ഓ​ട​യി​ലൂ​ടെ വെ​ള്ളം ഒ​ഴു​കാ​തെ വ​ന്ന​തോ​ടെ റോ​ഡി​ലൂ​ടെ കു​ത്തി​യൊ​ഴു​കി എം​സി​റോ​ഡി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കു​ക​യാ​ണ്.

ഇ​തു മൂ​ലം പ​രു​ത്തും​പാ​റ റോ​ഡ് ത​ക​ർ​ന്ന് കാ​ൽ​ന​ട യാ​ത്ര​ക്കാ​രും, വ്യാ​പാ​രി​ക​ളും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ല്ലാ റോ​ഡു​ക​ളും സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കി​യെ​ങ്കി​ലും ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​ത്ര​മു​ള്ള ചി​ങ്ങ​വ​നം പ​രു​ത്തും​പാ​റ റോ​ഡി​നെ അ​വ​ഗ​ണി​ക്കു​ക​യാ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

Related posts