ഒല്ലൂർ: ജംഗ്ഷനിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പിടുന്നതിനായി റോഡ് കുഴിച്ചതുമൂലം യാത്രക്കാരുടെ ബുദ്ധിമുട്ട് വർധിപ്പിക്കുന്നു. റോഡിന്റെ നടുഭാഗത്തുകൂടിയാണ് പൈപ്പിടൽ നടന്നത്. മഴ ശക്തമായതോടെ ഈ ഭാഗം താഴ്ന്ന് റോഡിനു നടുവിലൂടെ ഒരടിയോളം താഴ്ചയിൽ കുഴികൾ രൂപപ്പെട്ടു.
പൈപ്പുകൾ സ്ഥാപിച്ചശേഷം റോഡ് റീ ടാർ ചെയ്യുമെന്ന് പറഞ്ഞ സമയം പിന്നീട്ട് ഒരു മാസം കഴിഞ്ഞിട്ടും റോഡ് ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വ്യപാരി വ്യവസായികൾ ശവമഞ്ചം ചുമന്ന് പ്രതിഷേധിച്ചിരുന്നു. പിന്നീട് ബിജെപി – കോൺഗ്രസും പ്രകടനങ്ങൾ നടത്തിയും പ്രതിഷേധിച്ചിരുന്നു.
ഒല്ലൂർ കന്പനിപ്പടി സ്റ്റോപ്പിൽ വലിയ കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് ഓട്ടോ ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും ചേർന്ന് വാഴ നടുകയും നടുറോഡിൽ റീത്ത് സമർപ്പിച്ചു. ഇരുപതോളം അപകടങ്ങളിൽ ഒരാൾ മരിക്കുകയും 15 ഓളം പേർക് അപകടം സംഭവിക്കുകയും. ചെയ്തു. ഇത്രയോളം രൂക്ഷമായ പ്രതിഷേധം നടന്നിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ല. പല വാഹനങ്ങളും മണ്ണുത്തി കൂടിയാണ് കടന്നുപോകുന്നത്.