കോലഞ്ചേരി: പാങ്കോട്-പട്ടിമറ്റം റോഡിന്റെ ശോചനീയാവസ്ഥയെ തുടർന്ന് റോഡിൽ കിടന്നു നാട്ടുകാരന്റെ ഒറ്റയാൾ സമരം. പ്രദേശത്ത് തൈയ്യൽ കട നടത്തുന്ന വിജയനാണു ഇന്നു രാവിലെ റോഡിൽ കിടുന്നു പ്രതിഷേധം തുടങ്ങിയത്.
വിഷയത്തിൽ തീരുമാനമാകാതെ സമരത്തിൽ നിന്ന് മാറില്ലെന്ന് വിജയൻ പറഞ്ഞു. പിന്തുണയുമായി നാട്ടുകാരും രംഗത്തെത്തി. പുത്തൻകുരിശ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.