റോഡിൽ മഴക്കെണി ഒരുക്കി കോർപറേഷൻ;  പൈപ്പ് സ്ഥാപിക്കാൻ  വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ൾ നന്നാക്കിയില്ല;   കെണി​യിൽ വീണ് കാ​ൽ​ന​ട​ക്കാ​ർ​

സ്വ​ന്തം ലേ​ഖ​ക​ൻ


തൃ​ശൂ​ർ: പൈ​പ്പു സ്ഥാ​പി​ക്കാ​ൻ വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ൾ ന​ന്നാ​ക്കാ​തെ കോ​ർ​പ​റേ​ഷ​ൻ. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു ന​ട​ന്നു​പോ​കാ​ൻ​പോ​ലും ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​ണ് മ​ണ്ണും അ​വ​ശി​ഷ്ട​ങ്ങ​ളും തി​ര​ക്കേ​റി​യ റോ​ഡി​ൽ നി​റ​ച്ചി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ജ​നു​വ​രി മാ​സ​ത്തോ​ടെ ആ​രം​ഭി​ച്ച​താ​ണു റോ​ഡ് പൊ​ളി​ക്ക​ൽ. ഹൈ​റോ​ഡ്, മി​ഷൻ ക്വാ​ർ​ട്ടേ​ഴ്സ്, ബ​സി​ലി​ക്ക പ​രി​സ​രം, അ​രി​യ​ങ്ങാ​ടി, പ​ള്ളി​ക്കു​ളം റോ​ഡ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം റോ​ഡ് പൊ​ളി​ച്ച് പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ച്ചു.

റോ​ഡ് പൊ​ളി​ച്ച​തു​മൂ​ലം റോ​ഡി​ലെ മ​ണ്ണും പൊ​ടി​യു​മെ​ല്ലാം പീ​ടി​ക​മു​റി​ക​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും അ​ടി​ച്ചു​ക​യ​റി മാ​സ​ങ്ങ​ളോ​ളം ദു​രി​ത​മാ​യി​രു​ന്നു. ഹൈ​റോ​ഡ് അ​ട​ക്ക​മു​ള്ള ന​ഗ​ര​ത്തി​ലെ പൊ​ളി​ച്ച റോ​ഡു​ക​ൾ​ക്ക് ഇ​രു​വ​ശ​ത്തു​മു​ള്ള മി​ക്ക വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചു. സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ട​പാ​ടു​കാ​ർ​ക്കു ക​യ​റി​വ​രാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. മാ​സ​ങ്ങ​ളോ​ളം ഈ ​ദു​ര​വ​സ്ഥ തു​ട​ർ​ന്നു. തൃ​ശൂ​ർ പൂ​ര​ത്തോ​ടെ റോ​ഡ് ടാ​ർ ചെ​യ്തു വൃ​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു കോ​ർ​പ​റേ​ഷ​ൻ അ​ധി​കാ​രി​ക​ളു​ടെ വാ​ഗ്ദാ​നം.

എ​ന്നാ​ൽ ഇ​തു​വ​രേ​യും റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​ന് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. റോ​ഡി​നു നടുവി​ലൂ​ടെ ആ​ഴ​ത്തി​ൽ കു​ഴി​യെ​ടു​ത്തു പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച​തോ​ടെ അ​ധി​ക​മാ​യി വ​ന്ന മ​ണ്ണും ടാ​റിം​ഗി​ന്‍റേയും സ്ലാ​ബു​ക​ളു​ടേ​യും അ​വ​ശി​ഷ്ട​ങ്ങ​ളും റോ​ഡി​ൽ​ത​ന്നെ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. തി​ര​ക്കേ​റി​യ ഹൈ​റോ​ഡ്, അ​രി​യ​ങ്ങാ​ടി, പ​ള്ളി​ക്കു​ളം റോ​ഡ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ എ​ല്ലാ റോ​ഡു​ക​ളി​ലും മ​ണ്ണും അ​വ​ശി​ഷ്ട​ങ്ങ​ളും നി​റ​ച്ചി​രി​ക്കു​ന്നു. ഇ​തു​മൂ​ലം റോ​ഡു​ക​ളു​ടെ പ​കു​തിഭാ​ഗ​വും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണ്.

ഉ​ഴു​തു​മ​റി​ച്ചി​ട്ട വ​യ​ലി​ലൂ​ടെ​യോ ഓ​ഫ്റോ​ഡി​ലൂ​ടേ​യോ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് ഈ ​റോ​ഡു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​ത്. മ​ണ്‍​കൂ​ന​ക​ളും ക​ല്ലു​ക​ളും പ​ഴ​യ സ്ലാ​ബു​ക​ളും നി​ര​ത്തി​യി​ട്ട റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​ക്കാ​ർ​ക്കു​പോ​ലും ന​ട​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. തൃ​ശൂ​ർ ബ​സി​ലി​ക്ക​യ്ക്ക് അ​രി​കി​ലു​ള്ള വെ​ള്ളേ​പ്പം അ​ങ്ങാ​ടി​യി​ൽ റോ​ഡ് ടാ​ർ ചെ​യ്ത് ര​ണ്ടാ​ഴ്ച​യ്ക്ക​കം വെ​ട്ടി​പ്പൊ​ളി​ച്ചു. ടാ​ർ ചെ​യ്യു​ന്ന​തും വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​തു​മെ​ല്ലാം ഈ ​മേ​ഖ​ല​യു​ടെ ചു​മ​ത​ല​യു​ള്ള എ​ൻ​ജി​നി​യ​ർ അ​ട​ക്ക​മു​ള്ള കോ​ർ​പ​റേ​ഷ​ൻ അ​ധി​കാ​രി​ക​ൾ​ക്ക് നേ​ര​ത്തേ അ​റി​വു​ള്ള കാ​ര്യ​മാ​ണ്. ബ​സി​ലി​ക്ക​യു​ടെ ചു​റ്റും റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച് ന​ട​ക്കാ​ൻപോ​ലും പ്ര​യാ​സ​മാ​ക്കി മാ​റ്റി.

റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച് ആ​റു മാ​സ​ത്തോ​ള​മാ​യി​ട്ടും വൃ​ത്തി​യാ​ക്കാ​നോ ടാ​റി​ടാ​നോ ഒ​രു ന​ട​പ​ടി​യു​മി​ല്ല. പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ ഈ ​വി​ഷ​യം പ​ല​ത​വ​ണ കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ലി​ൽ ഉ​ന്ന​യി​ച്ചു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞാ​ണ് കോ​ർ​പ​റേ​ഷ​ൻ കു​റേ​ക്കാ​ലം ഒ​ന്നും ചെ​യ്യാ​തി​രു​ന്ന​ത്. മ​ഴ മാ​റി​യാ​ൽ പ​ണി ന​ട​ത്താ​മെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ ഇ​പ്പോ​ഴ​ത്തെ വാ​ദം. എ​ന്നാ​ൽ, ടാ​റി​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​പോ​ലു​മി​ല്ല.

Related posts