ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ  പ​രി​പാ​ല​ന​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച; ടി​ആ​ർ​ഡി​സി​എ​ല്ലി​നെ ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടി

കെ. ​ഇ​ന്ദ്ര​ജി​ത്ത്


തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര പ​രി​ധി​യി​ലെ റോ​ഡു​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ തി​രു​വ​ന​ന്ത​പു​രം റോ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് ക​ന്പ​നി ലി​മി​റ്റ​ഡ് (ടി​ആ​ർ​ഡി​സി​എ​ൽ) നെ ​ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടി.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര പ​രി​ധി​യി​ലെ റോ​ഡു​ക​ളു​ടെ​യും ട്രാ​ഫി​ക് ഐ​ല​ൻ​ഡു​ക​ളു​ടെ​യും പ​രി​പാ​ല​ന ചു​മ​ത​ല​യി​ൽ നി​ന്ന് ടി​ആ​ർ​ഡി​സി​എ​ല്ലി​നെ ഒ​ഴി​വാ​ക്കാ​ൻ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് നി​യ​മോ​പ​ദേ​ശം തേ​ടി.

കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ലെ നി​യ​മോ​പ​ദേ​ഷ്ടാ​വി​നോ​ടും നി​യ​മ സെ​ക്ര​ട്ട​റി​യോ​ടു​മാ​ണു നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ള്ള​ത്. 2005 മു​ത​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര റോ​ഡു​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​നാ​യി ടി​ആ​ർ​ഡി​സി​എ​ല്ലു​മാ​യി റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. 2022 മു​ത​ൽ 2030 വ​രെ​യാ​ണു വി​വി​ധ ക​രാ​റു​ക​ളി​ലാ​യി ടി​ആ​ർ​ഡി​സി​എ​ല്ലി​ന് പ​രി​പാ​ല​ന ചു​മ​ത​ല​യു​ള്ള​ത്.

പ​രി​പാ​ല​ന ചു​മ​ത​ല​യി​ൽ നി​ന്ന് ഇ​വ​രെ ഒ​ഴി​വാ​ക്കി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ടി വ​രു​മോ എ​ന്ന​ത് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്‍റെ (എ​ജി) നി​യ​മോ​പ​ദേ​ശ​വും തേ​ടും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക. ന​ഗ​ര റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​യി​ൽ നി​ന്ന് ടി​ആ​ർ​ഡി​എ​ല്ലി​നെ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​വ​രു​ടെ മാ​തൃ ക​ന്പ​നി​യാ​യ മും​ബൈ​യി​ലെ ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സ് ക​ന്പ​നി പ്ര​തി​നി​ധി​ക​ളു​മാ​യി ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്.

സി​റ്റി റോ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ 42 കി​ലോ​മീ​റ്റ​ർ റോ​ഡ് പ​രി​പാ​ല​ന​വും സ​മ​യ ബ​ന്ധി​ത​മാ​യ വ​ശ​ങ്ങ​ളി​ലെ ഹ​രി​ത​വ​ത്ക​ര​ണ​വും ട്രാ​ഫി​ക് ഐ​ല​ൻ​ഡു​ക​ളു​ടെ പ​രി​പാ​ല​ന​വും മും​ബൈ​യി​ലെ ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സ് ക​ന്പ​നി ആ​ന്വ​റ്റി സ്കീം ​പ്ര​കാ​രം ക​രാ​ർ നേ​ടി​യി​രു​ന്നു.

ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​ഫ്, ടി​ആ​ർ​ഡി​സി​എ​ൽ എ​ന്ന സ​ബ്സി​ഡി​യ​റി ക​ന്പ​നി രൂ​പീ​ക​രി​ച്ചാ​യി​രു​ന്നു വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​യും പ​രി​പാ​ല​ന​വും ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, 2018 ൽ ​ന​ഗ​ര റോ​ഡി​ലെ 12 കി​ലോ​മീ​റ്റ​ർ ഭാ​ഗം ത​ക​ർ​ന്നി​രു​ന്നു. ഇ​വി​ടെ റീ ​സ​ർ​ഫ​സിം​ഗ് ജോ​ലി​ക​ൾ ന​ട​ത്ത​ണ​മെ​ന്നു റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തോ​ടൊ​പ്പം ട്രാ​ഫി​ക് ഐ​ല​ൻ​ഡു​ക​ൾ ത​ക​രാ​റി​ൽ ആ​യി​ട്ടു പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല.

തു​ട​ർ​ന്ന് ആ​ന്വി​റ്റി പ​ദ്ധ​തി പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം ന​ൽ​കേ​ണ്ട 11 കോ​ടി രൂ​പ ത​ട​ഞ്ഞു വ​യ്ക്കാ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​ദേ​ശം ന​ൽ​കി. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ റോ​ഡ്സ് കോ​ണ്‍​ഗ്ര​സ് നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ക​ണ്ടെ​ത്തി.

എ​ന്നാ​ൽ, രാ​ജ്ഭ​വ​ൻ- വെ​ള്ള​യ​ന്പ​ലം, മ്യൂ​സി​യം റോ​ഡു​ക​ളു​ടെ പ​രി​പാ​ല​നം മാ​ത്ര​മാ​ണ് ഇ​വ​ർ ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​റ്റു റോ​ഡു​ക​ൾ പ​രി​പാ​ലി​ക്കു​ന്ന​തി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ​താ​യും ക​ണ്ടെ​ത്തി​യ​താ​യും അ​വ​ർ പ​റ​ഞ്ഞു.ട്രാ​ഫി​ക് ഐ​ല​ൻ​ഡു​ക​ളി​ലെ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന യോ​ഗ്യ​മാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് പു​നഃ​സ്ഥാ​പി​ച്ചു. ഇ​തി​ന്‍റെ ചെ​ല​വ് ക​ഴി​ച്ചു​ള്ള തു​ക​യാ​കും ന​ൽ​കു​ക.

Related posts