വെള്ളാങ്കല്ലൂർ: തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ നടവരന്പ് സെന്ററിൽ റോഡ് നിറയെ കുഴികൾ.
നടവരന്പ് സ്കൂളിന് സമീപവും അണ്ടാണികുളത്തിന് സമീപവും കഴിഞ്ഞ വർഷം ടാർ ചെയ്തു. ബാക്കി കുഴികൾ മെറ്റലും ടാർ മിശ്രിതവും ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തിരുന്നു. മെറ്റൽ ഇളകി വീണ്ടും കുഴികൾ രൂപപ്പെട്ടതോടെ മൂന്ന് മാസം മുന്പ് വീണ്ടും ടാർ മിശ്രിതം ഉപയോഗിച്ച് അടച്ചു.
എന്നാൽ മഴ ശക്തിപ്പെട്ടതോടെ ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ അവയെല്ലാം ഇളകിപ്പോയി. നടവരന്പ് സ്കൂളിനു സമീപം മുതൽ കോന്പാറ വരെ പലയിടത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അമിത വേഗത്തിൽ വാഹനങ്ങൾ പാഞ്ഞുപോകുന്ന ഈ റൂട്ടിൽ ഇരുചക്രവാഹനങ്ങളും മറ്റു ചെറിയ വാഹനങ്ങളും ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്. റോഡിന്റെ അറ്റകുറ്റപണി എത്രയും വേഗം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.