ഹൈ​വേ യാ​ത്ര​യ്ക്കു ചെ​ല​വേ​റും: ദേ​ശീ​യ​പാ​താ ടോ​ൾ നി​ര​ക്കു​ക​ൾ ഉ​യ​ർ​ത്തി; പു​തി​യ നി​ര​ക്കു​ക​ൾ ഇ​ന്ന് മുതൽ പ്രാ​ബ​ല്യ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ രാ​ജ്യ​ത്തെ ഹൈ​വേ​ക​ളി​ലെ ടോ​ൾ നി​ര​ക്ക് ഉ​യ​ർ​ത്തി. പു​തി​യ നി​ര​ക്കു​ക​ൾ ഇ​ന്ന് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി (എ​ൻ​എ​ച്ച്എ​ഐ) അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ ദേ​ശീ​യ​പാ​ത​ക​ളി​ലെ 1,100 ത്തോ​ളം ടോ​ൾ​ബൂ​ത്തു​ക​ളി​ൽ ഇ​ന്നു​മു​ത​ൽ വാ​ഹ​ന​യാ​ത്ര​യ്ക്ക് മൂ​ന്നു ശ​ത​മാ​നം മു​ത​ൽ അ​ഞ്ചു ശ​ത​മാ​നം വ​രെ അ​ധി​ക​നി​ര​ക്ക് ന​ൽ​കേ​ണ്ടി​വ​രും.

നി​ര​ക്ക് വ​ർ​ധ​ന​യ്ക്കു തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും എ​ല്ലാ​വ​ർ​ഷ​വും തു​ട​രു​ന്ന ക്ര​മീ​ക​ര​ണ​മാ​ണി​തെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

Related posts

Leave a Comment