കോതമംഗലം: നെല്ലിക്കുഴി ടൗണിൽ ഒരു കോടി രൂപ മുടക്കി ഓട നിർമിച്ചിട്ടും റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല. കഴിഞ്ഞദിവസത്തെ മഴയിൽ നെല്ലിക്കുഴി ടൗണിലാകെ വെള്ളക്കെട്ടായിരുന്നു. റോഡിലും ഓടകളിലുമെല്ലാം വെള്ളംകെട്ടികിടക്കുന്ന സ്ഥിതിയാണുണ്ടായത്. ഓട നിർമാണത്തിലുണ്ടായ അപാകതയാണ് വെള്ളം ഒഴുകിപ്പോകാതിരിക്കാൻ കാരണമായിരിക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.
ഓടയിൽ വെള്ളംകെട്ടികിടക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഓടയ്ക്ക് വേണ്ടി പുറന്പോക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കവും ഓടയുടെ ഗതി മാറാൻ കാരണമായി. അശാസ്ത്രീയമായ ഓട നിർമാണത്തിനെതിരേ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.