ബംഗളൂരു; അമിത വേഗതയിലെത്തിയ കാര്‍ ബൈക്കിലിടിക്കുകയും തുടര്‍ന്ന് വിദ്യാര്‍ഥികളെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു.
ബംഗളൂരുവിലെ തിരക്കേയറിയ രാഘവേന്ദ്ര പെട്രോള്‍ സ്‌റ്റേഷനു സമീപം ജൂലൈ 18നാണ് അപകടം നടന്നത്. എതിര്‍ദിശയില്‍ നിന്നും വാഹനം വരുന്നത് ശ്രദ്ധിക്കാതെ ബൈക്ക് യാത്രക്കാരന്‍ പോയതാണ് അപകടത്തിന് കാരണമായത്.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികനും കാല്‍നടയാത്രക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.വഴി യാത്രക്കാരായ വിദ്യാര്‍ഥികള്‍ കാര്‍ ഇടിച്ച് തെറിച്ച് റോഡിലേക്ക് വീണു.
റോഡ് സുരക്ഷയുടെയും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിന്‍റെയും ആവശ്യകത മനസിലാക്കി തരുന്ന വീഡിയോ ഉടൻ തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവത്തില്‍ യാച്ചൂര്‍ ട്രാഫിക് പോലീസ് കേസെടുത്തു.
സമാനമായ സംഭവം ഇന്നലെ മൂവാറ്റുപുഴയിലും നടന്നിരുന്നു. റോഡ് കുറുകെ കടക്കുന്നതിനിടെയാണ് അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചത്.