കൊച്ചി: കൊച്ചിനഗരത്തിലെ റോഡുകളില്‍ മഴ തുടങ്ങിയപ്പോള്‍ത്തന്നെ കുഴികള്‍ രൂപപ്പെട്ടതില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
റോഡുകള്‍ നിര്‍മിക്കുന്നതു പശവച്ചാണോ എന്നു കോടതി പരിഹസിച്ചു. കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നു ഹൈക്കോടതി പറഞ്ഞു.
മഴക്കാലത്ത് നഗരത്തിലെ റോഡുകള്‍ തകരാറിലാകുന്നതില്‍ കൊച്ചി കോര്‍പറേഷന്റെയും പൊതുമരാമത്തിന്റെയും ഉത്തരവാദിത്വമില്ലായ്മയാണെന്നു ജസ്റ്റീസ് ദേവന് രാമചന്ദ്രന് കുറ്റപ്പെടുത്തി.
കൊച്ചി കോര്‍പറേഷനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണു ഹൈക്കോടതി ഇത്തരത്തില്‍ രൂക്ഷവിമര്‍ശനം നടത്തിയത്.
റോഡുകളുടെ ശോച്യാവസ്ഥയില്‍ പ്രാഥമികഉത്തരവാദിത്വം എന്‍ജിനിയര്‍മാര്‍ക്കാണെന്നും അവരെ വിളിച്ചുവരുത്തുമെന്നും കോ ടതി മുന്നറിയിപ്പു നല്കി.