സുല്‍ത്താന്‍ ബത്തേരി: റോഡില്‍ തുപ്പി. കുടുങ്ങിയത് അഞ്ച് പേര്. മുറുക്കാന്‍ കടയുടെ മുന്‍ഭാഗം തുപ്പി വൃത്തിഹീനമാക്കിയതിന് മൂന്ന് കടകള്‍ക്കെതിരേയും നടപടി.
ബത്തേരി നഗരസഭയില്‍ പൊതു ഇടങ്ങളില്‍ തുപ്പുന്നവര്‍ക്കെതിരെ ഹെല്‍ത്ത് വിഭാഗവും ബത്തേരി പോലീസും ഇന്നലെയാണ് നടപടി തുടങ്ങിയത്.
ടൗണിലെ പഴയ ബസ്്സ്റ്റാന്‍ഡ്, ചുങ്കം ജംഗ്ഷന്, എംജി റോഡ,് മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് റോഡില്‍ തുപ്പിയ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തത്.
നഗരസഭ നല്കിയ മുന്നറിയിപ്പ് നോട്ടീസ് വക വെക്കാതെ മുറുക്കാന്‍ ചില്ലറയായി വില്പന നടത്തുകയും മുറുക്കാന്‍ കടയുടെ മുന്‍വശം മുറുക്കി തുപ്പി വൃത്തിഹീനമാക്കിയതിന്റെ പേരില്‍ മൂന്ന് കടകള്‍ക്കെതിരെ നഗരസഭ പിഴ അടയ്ക്കുന്നതിന് നോട്ടീസ് നല്കി.
വരും ദിവസങ്ങളിലും തുടര്‍ച്ചയായി ടൗണില്‍ പരിശോധന നടത്തുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എസ്. സന്തോഷ് കുമാര്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എസ്. സുധീര്‍, അഡീഷണല്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ സാജന് എന്നിവര്‍ നേതൃത്വം നല്കി.